കാര്‍ഡിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ സ്വൈപ്പ് ചെയ്യാം; പുതിയ സംവിധാനമൊരുക്കി എസ്ബിഐ
September 12,2017 | 04:59:39 pm
Share this on

കോണ്‍ടാക്റ്റ്ലെസ് പണമിടപാടുകള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ സ്വൈപ്പ് ചെയ്ത് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന സംവിധാനമാണ് കോണ്‍ടാക്റ്റ്ലെസ് പണമിടപാട്. ഹോസ്റ്റ് കാര്‍ഡ് എമുലേഷന്‍ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് എസ്ബിഐ ഇത് സാധ്യമാക്കുന്നത്.

ഒക്ടോബറോടെ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ. അതിന് മുന്നോടിയായി നിലവിലുള്ള ആപ്ലിക്കേഷന്‍ പരിഷ്കരിക്കനുള്ള തയ്യാറെടുപ്പിലാണ് എസ്ബിഐ.

സ്മാര്‍ട്ട് ഫോണിന്‍റെ സഹായത്തോടെ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം പ്രാബല്യത്തില്‍ വരുത്തുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എസ്ബിഐ ജനറല്‍ ഇലക്‌ട്രോണിക്സുമായി ചേര്‍ന്നാണ് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ നടപ്പിലാക്കുക. നിലവില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍ഡ് ഉടമകള്‍ക്ക് സാംസംഗ് പേ പ്ലാറ്റ്ഫോം വഴി ഈ സംവിധാനം ലഭ്യമാകുന്നുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.