പുതുതലമുറ ടിപ്പറുമായി സ്കാനിയ ഇന്ത്യയില്‍
July 14,2017 | 01:17:45 pm
Share this on

സ്വീഡിഷ് വാണിജ്യ വാഹന നിര്‍മ്മാതാക്കളായ സ്കാനിയ പുതുതലമുറ ടിപ്പര്‍, P440 8x4 Cu.m U-BODY യെ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഘനന മേഖലകളിലെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്തതാണ് P440 8x4 Cu.m U-BODY ടിപ്പര്‍. ഇന്ത്യയിലെ തിരക്കേറിയ ഘനന മേഖലകളില്‍ 12000 മണിക്കൂറോളം പുതിയ മോഡലിനെ പരീക്ഷിച്ചതായി സ്കാനിയ വ്യക്തമാക്കി. മികച്ച ഇന്ധനക്ഷമതയും, കൂടുതല്‍ പെലോഡ് കപ്പാസിറ്റിയും പുതുതലമുറ ടിപ്പര്‍ കാഴ്ചവെക്കുമെന്ന് സ്കാനിയ അവകാശപ്പെടുന്നു.

440 bhp കരുത്തേകുന്ന 13.0 ലിറ്റര്‍ എഞ്ചിനിലാണ് P440U-BODY ടിപ്പര്‍ ഒരുങ്ങുന്നത്. സെലക്ടീവ് കാറ്റാലിടിക് റിഡക്ഷന്‍ സാങ്കേതികത ഉള്‍പ്പെടുന്ന എഞ്ചിന്‍, ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് എത്തുന്നതും. ഫ്ളീറ്റ് മാനേജ്മെന്റ് സര്‍വീസ് ഓപ്ഷനുകള്‍ക്ക് ഒപ്പമാണ് എല്ലാ സ്കാനിയ ടിപ്പറുകളും അണിനിരക്കുന്നത്. ഇന്ധനക്ഷമത, നിഷ്ക്രിയ സമയം, ടിപ്പറിന്റെ സ്ഥാനം ഉള്‍പ്പെടുന്ന വിവരങ്ങള്‍ ഉപഭോക്താവിന് ലഭ്യമാക്കുന്നതാണ് ഫ്ളീറ്റ് മാനേജ്മെന്റ് സര്‍വീസ്. 

RELATED STORIES
� Infomagic - All Rights Reserved.