സ്‌കൂളിലെ ജലസംഭരണിയിൽ വീണ് മൂന്നു വയസുകാരൻ മരിച്ചു
November 14,2017 | 08:49:15 pm
Share this on

ഹൈദരാബാദ്: ശിശു ദിനത്തിൽ സ്‌കൂളിലെ തുറന്ന ജലസംഭരണിയിൽ വീണ് മൂന്ന് വയസുകാരൻ
മരിച്ചു. ഹൈദരാബാദിനടുത്ത് മാൽക്കജ്ഗിരിയിലെ സ്വകാര്യ നഴ്സറി സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ചത്.

തുറന്ന ജലസംഭരണിയിൽ സ്‌കൂൾ ബാഗ് പോങ്ങിക്കിടക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയായ ശിവ രഞ്ജിത്തിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

സ്‌കൂൾ അധികൃതരുടെ കെടുകാര്യസ്ഥതയാണ് അപകടത്തിന് കാരണമെന്ന് അരോപിച്ച് രക്ഷിതാക്കൾ രംഗത്തെത്തി. അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിനുമുന്നിൽ ബഹളമുണ്ടാക്കി. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.