പഴയ സ്വര്‍ണത്തിനും കാറിനും ജിഎസ്ടി ഇല്ല
July 15,2017 | 04:28:40 pm
Share this on

പഴയ സ്വര്‍ണവും പഴയ കാറുകളും വില്‍ക്കുമ്പോള്‍ ഏകീകൃത ചരക്ക് സേവന നികുതി ബാധകമാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. വ്യക്തികള്‍ പഴയ സ്വര്‍ണം ജ്വലറികളില്‍ വില്‍ക്കുമ്പോഴും ഉപയോഗിച്ച വാഹനം മറ്റൊരു വ്യക്തിക്ക് കൈമാറുമ്പോഴും ജിഎസ്ടിക്ക് വിധേയമാകേണ്ടതില്ല. എന്നാല്‍ രജിസ്‌ട്രേഡ്  അല്ലാത്ത വിതരണക്കാരില്‍ നിന്നും രജിസ്‌ട്രേഡ്  വിതരണക്കാരിലേക്കുള്ള സ്വര്‍ണാഭരണങ്ങളുടെ കൈമാറ്റത്തിന് റിവേഴ്സ് ചാര്‍ജ് മെക്കാനിസത്തിനു കീഴില്‍ നികുതി ഈടാക്കുന്നതായിരിക്കും. ഇതനുസരിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ക്കായിരിക്കും നികുതി ബാധ്യതയെന്നും ധന മന്ത്രാലയം വ്യക്തമാക്കി.

 

 

 

RELATED STORIES
� Infomagic - All Rights Reserved.