ഒളിച്ചോടിയത് സിനിമകള്‍ കണ്ടിട്ടെന്ന് പെണ്‍കുട്ടി; സെന്‍സര്‍ ബോര്‍ഡിനെതിരെ കോടതി
March 20,2017 | 10:14:50 pm
Share this on

ചെന്നൈ: തമിഴ്‌നാട് സെന്‍സര്‍ ബോര്‍ഡിനെതിരെ കോടതി. ഒളിച്ചോടാന്‍ തന്നെ പ്രേരിപ്പിച്ചത് സിനിമയാണെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ബന്ധിതമായത്.മോശമായി സെന്‍സര്‍ ചെയ്യപ്പെട്ട സിനിമകളാണ് അശ്ലീലതയ്ക്ക് കാരണമെന്നും ഇത്തരം സിനിമകള്‍ യുവതയെ വഴിതെറ്റിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് നാഗമുത്തുവും ജസ്റ്റിസ് അനിതസുമന്തും അടങ്ങിയ ബെഞ്ചാണ് ശ്രദ്ധേയമായ ഉത്തരവ് പുറപ്പെടുവിച്ചത്.22 വയസ്സുള്ള ആണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയ പ്ലസ്ടുക്കാരി പെണ്‍കുട്ടിയെ ഹേബിയസ് കോര്‍പ്പസ് പ്രകാരമാണ് കോടതിയില്‍ ഹാജരാക്കിയത്. മാര്‍ച്ച് 27നകം സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ കോടതിയില്‍ ഹാജരാവണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

പോക്‌സോ നിയമ പരിധിയില്‍ കുറ്റകൃത്യമായി വരുന്ന കാര്യങ്ങള്‍ സിനിമകളില്‍ ഉള്‍ക്കൊള്ളിക്കുന്നതില്‍ സെന്‍സര്‍ബോര്‍ഡ് ഉത്തരവാദികളാണെന്നാണ് കോടതിയുടെ നിരീക്ഷണം

 

RELATED STORIES
� Infomagic - All Rights Reserved.