ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലിനെതിരെ സെക്‌സ് സിഡി വിവാദം...വൃത്തികെട്ട രാഷ്ട്രീയമെന്ന് ഹാര്‍ദിക്
November 14,2017 | 07:24:42 am
Share this on

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ 'സെക്‌സ് സിഡി' വിവാദം. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെതെന്നു കരുതുന്ന സിഡിയാണ് തിങ്കളാഴ്ച പുറത്തുവന്നത്. ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് ഇതിലൂടെ പുറത്തായതെന്നും സിഡിയിലെ വ്യക്തി താനല്ലെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. നിങ്ങള്‍ക്കാവശ്യമുള്ളത്ര എന്നെ അപമാനിച്ചോളൂ. അതൊന്നും എന്നിലൊരു മാറ്റവുമുണ്ടാക്കില്ല. എന്നാല്‍ ഗുജറാത്തിലെ സ്ത്രീകളെ അപമാനിക്കുന്ന സംഭവാണിതെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ 2017 മേയ് പതിനാറിന് ഒരു ഹോട്ടല്‍ മുറിയില്‍ ചിത്രീകരിച്ചതാണ്. അജ്ഞാതയായ സ്ത്രീയോടൊപ്പം ഹാര്‍ദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവിനെയാണു വിഡിയോയില്‍ കാണുന്നത്. പ്രാദേശിക ഗുജറാത്തി ചാനലുകളാണു വിഡിയോ പ്രക്ഷേപണം ചെയ്തത്.
സിഡി പുറത്തുവന്നത് ഗുജറാത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്.തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സിഡി പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. ഇതൊന്നും തന്നെ ബാധിക്കില്ലെന്നു പറഞ്ഞ പട്ടേല്‍, ഗുജറാത്തിലെ ആറു കോടി ജനം തന്റെയൊപ്പമാണെന്നും വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസോ ബിജെപിയോ ഔദ്യോഗികമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

 

 

RELATED STORIES
� Infomagic - All Rights Reserved.