സ്‌കോഡയുടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ കറോക്ക്
May 16,2017 | 09:28:43 am
Share this on

സ്പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയില്‍ സ്‌കോഡ അവതരിപ്പിക്കുന്ന പുതിയ മോഡലാണ് കറോക്ക്. നേരത്തെ നിരത്തിലുള്ള യെറ്റി എസ്‌യുവിക്ക് പകരക്കാരനായ കറോക്കിന് സ്‌കോഡ നിരയില്‍ കൊഡിയാക് എസ്‌യുവിക്ക് തൊട്ടുപിന്നിലാണ് സ്ഥാനം. ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ പുതിയ MQB പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചേര്‍സ്, പുതിയ ഡിസൈന്‍, ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ എന്നിവയോടെയാണ് പുതിയ എസ്‌യുവി വിപണിയിലെത്തുക.

4382 എംഎം നീളവും 1841 എംഎം വീതിയും 1605 എംഎം ഉയരവും 2638 എംഎം വീല്‍ബേസും 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനില്‍ ടൂ വില്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റില്‍ കറോക്ക് ലഭ്യമാകും.

ഉയര്‍ന്ന് ബൂട്ട് സ്പേസാണ് കറോക്കിലെ മറ്റൊരു സവിശേഷത. 521 ലിറ്ററാണ് ബൂട്ട് സ്പേസ് കപ്പാസിറ്റി, റിയര്‍ സീറ്റ് മടക്കിയാല്‍ ഇത് 1630 ലിറ്ററാക്കി ഉയര്‍ത്താം. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI പെട്രോള്‍ എന്‍ജിനിലും 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TDI , 2.0 ലിറ്റര്‍ ഠഉക ഡീസല്‍ എന്‍ജിനിലും വാഹനം ലഭ്യമാകും. 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലായിരിക്കും ഇന്ത്യയില്‍ വാഹനത്തിന്റെ വില.

RELATED STORIES
� Infomagic - All Rights Reserved.