ചെറുകാറുകള്‍ക്ക് വില കൂടാന്‍ സാധ്യത
May 19,2017 | 01:47:18 pm
Share this on

ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്ത് ചെറുകാറുകള്‍ക്ക് വില കൂടാന്‍ സാധ്യത. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കാറുകള്‍ക്ക് പുതിയ നികുതി സംവിധാനത്തിനു കീഴില്‍ അധിക സെസ് ചുമത്തിയേക്കുമെന്നാണ് സൂചന. രണ്ടു ദിവസങ്ങിലായി നടന്ന ജിഎസ്ടി കൗണ്‍സിലില്‍ ഇതിനെച്ചൊല്ലി ദീര്‍ഘനേര ചര്‍ച്ചയാണ് നടന്നത്. അതേസമയം, വന്‍ സെഡാന്‍ കാറുകളിലും സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളിലും ആഢംബര കാറുകളില്‍ കണ്ണുവെക്കുന്നവര്‍ക്ക് ജിഎസ്ടിയിലൂടെ പ്രയോജനം ലഭിക്കും. ഇത്തരം വാഹനങ്ങള്‍ക്ക് 15 ശതമാനം സെസ് ഉള്‍പ്പെടെ ചുമത്തിയതിനു ശേഷവുമുള്ള നികുതി നിരക്ക് ഇപ്പോഴുള്ളതിനേക്കാള്‍ കുറവായിരിക്കും.

ജിഎസ്ടിക്കു കീഴില്‍ ഓട്ടോമൊബീല്‍ വിഭാഗത്തെ 28 ശതമാനം എന്ന നികുതി സ്ലാബില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. അടിസ്ഥാന നിരക്കായ 28 ശതമാനത്തിനു പുറമെ വലിയ കാറുകള്‍ക്ക് 15 ശതമാനം സെസും ചുമത്തും. ചെറു പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് 1 ശതമാനം മുതല്‍ 3 ശതമാനം വരെ അധിക സെസ് ചുമത്തുന്ന കാര്യത്തിലാണ് തര്‍ക്കം നിലനിര്‍ക്കുന്നത്. നിലവിലുള്ള നികുതി നിരക്ക് 25 ശതമാനത്തിനും 55 ശതമാനത്തിനും ഇടയിലാണ്. ജിഎസ്ടി നടപ്പിലാക്കുന്നതോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്താനാണ് സെസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

RELATED STORIES
� Infomagic - All Rights Reserved.