സോളാര്‍: കുറ്റം തെളിഞ്ഞാല്‍ പൊതുരംഗത്തുണ്ടാവില്ലെന്ന് ഉമ്മന്‍ചാണ്ടി
October 12,2017 | 05:38:08 pm
Share this on

തിരുവനന്തപുരം: സോളാര്‍ കേസില്‍ ആരോപിക്കപ്പെടുന്ന കുറ്റത്തിന്റെ ഒരു ശതമാനമെങ്കിലും തെളിഞ്ഞാല്‍ താന്‍ പൊതുരംഗത്തുണ്ടാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസിനെ നിയമപരമായി നേരിടും രാഷ്ട്രീയപരമായി പ്രശ്നത്തെ നേരിടുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണത്തിലെ ടേംസ് ഓഫ് റഫറന്‍സിന്റെ കണ്ടെത്തലുകളെ സംബന്ധിച്ച്‌ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും, കണ്ടെത്തലുകള്‍ പുറത്തുവിടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല എന്ന ഉറച്ച വിശ്വാസമുളളതിനാല്‍ തന്നെ ആരോപണങ്ങളേ നിയമപരമായി നേരിടും, കോടിയേരിയെ പോലുള്ള ഇടത് നേതാക്കള്‍ ആക്ഷേപിക്കുന്ന തരത്തിലുള്ള കുറ്റങ്ങളുടെ ഒരു ശതമാനത്തിനുത്തരവാദി താനാണെങ്കില്‍ പിന്നെ താന്‍ പൊതുരംഗത്ത് ഉണ്ടാകില്ല. പിന്നീട് പൊതുരംഗത്ത് പ്രവര്‍ത്തിക്കാന്‍ അര്‍ഹനല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ കാണിച്ച്‌ യുഡിഎഫിനെയും, കോണ്‍ഗ്രസിനെയും ബലഹീനമാക്കാം എന്ന് കരുതേണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു.

RELATED STORIES
� Infomagic - All Rights Reserved.