സോളാര്‍: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ ഉത്തരവിറങ്ങി
October 12,2017 | 06:27:25 pm
Share this on

തിരുവനന്തപുരം: സോളാര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. അന്വേഷണം വൈകിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോളാര്‍ അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് ഡിജിപി രാജേഷ് ദിവാന്‍ തലവനായാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഉടന്‍ യോഗം ചേരും.

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വൈകാതെ തന്നെ തുടര്‍നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചതില്‍ തെറ്റില്ല. റിപ്പോര്‍ട്ട് ആറുമാസത്തിനുള്ളില്‍ നിയമസഭയില്‍ പ്രസിദ്ധീകരിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.

വിവരാവകാശനിയമ പ്രകാരം റിപ്പോര്‍ട്ട് നല്‍കുന്നതില്‍ നിയമ തടസമുണ്ടെന്ന് സര്‍ക്കാരിന് ഉപദേശം ലഭിച്ച സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി നല്‍കിയ അപേക്ഷ പരിഗണിച്ചേക്കില്ല. അന്വേഷണത്തിനുള്ള വിജിലന്‍സ് സംഘത്തെയും ഉടന്‍ നിയോഗിക്കും.

RELATED STORIES
� Infomagic - All Rights Reserved.