എക്‌സ്ട്രാബാസ് ഹെഡ്‌ഫോണുകളും വയര്‍ലെസ് സ്പീക്കറുകളുമായി സോണി
April 21,2017 | 10:34:19 am
Share this on

മികച്ച ഓഡിയോ ടെക്‌നോളജിയോടും കേള്‍വി അനുഭവത്തോടുമുള്ള പ്രതിബദ്ധത വ്യക്തമാക്കി എക്‌സ്ട്രാബാസ് ഹെഡ്‌ഫോണുകളുടെ ശ്രേണി സോണി ഇന്ത്യ വിപുലപ്പെടുത്തി. ഇഡിഎമ്മിനും ഹിപ്‌ഹോപ്പിനും ഏത് പ്രിയപ്പെട്ട സംഗീത വിഭാഗത്തിനും യോജിച്ച പൂര്‍ണവും ആഴത്തിലുള്ളതും മുഴക്കമുള്ളതുമായ ശബ്ദം ഇത് നല്‍കും.
ബില്‍റ്റ് ഇന്‍ റീചാര്‍ജബിള്‍ ബാറ്ററി 18 മണിക്കൂറത്തെ തുടര്‍ച്ചയായ വയര്‍ലസ് മ്യൂസിക്ക് പ്ലേബാക്ക് നല്‍കുന്നു. ബാറ്ററി ചാര്‍ജ്ജ് കുറയുമ്പോള്‍, സപ്ലൈഡ് കേബിള്‍ ഉപയോഗിച്ച് തുടര്‍ച്ചയായ കേള്‍വിക്ക് പാസീവ് മോഡ് സഹായിക്കുന്നു. സുഖകരമായ ധരിക്കലിന് മൃദുവായ കുഷ്യനുകളുള്ള മെറ്റാലിക്ക് ഹെഡ്ബാന്‍ഡാണുള്ളത്. മണിക്കൂറുകളോളം കേള്‍ക്കുന്നതിനായി മൃദുവായ പ്രീമിയം ക്വാളിറ്റി പ്രെഷര്‍ റിലീവിംഗ് കുഷ്യനുകള്‍ ഉപയോഗിച്ച് ഇയര്‍കപ്പുകള്‍ അനുയോജ്യമായ വിധത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. വയര്‍ലെസ് ഉപയോഗിച്ച്, സംയോജിതമായ പ്രകാശങ്ങളും മികച്ച ശബ്ദവും അവതരിപ്പിക്കുന്ന ബ്ലൂടൂത്ത് വഴി 10 യൂണിറ്റുകള്‍ വരെ പരസ്പരം ബന്ധിപ്പിക്കുകയും ഇന്‍ററാക്റ്റീവായി ഉപയോഗിക്കുകയും ചെയ്യാവുന്ന സ്പീക്കറും സോണി പുറത്തിറക്കി. സ്റ്റീരിയോ ശബ്ദം ആസ്വദിക്കുന്നതിന് സമാന മോഡലിലുള്ള രണ്ട് സ്പീക്കറുകള്‍ ഒന്നിച്ച് ജോഡിയാക്കാനും സാധിക്കും വിധമാണിത്. 

ഉപകരണത്തിന്‍റെ ബാറ്ററി ലൈഫ് ലെവല്‍ പോലുള്ള സുപ്രധാന വിവരങ്ങള്‍ അറിയിക്കുന്ന വോയ്‌സ് ഗൈഡന്‍സ് ഇതിന്‍റെ സവിശേഷതയാണ്. ഈ മോഡലുകള്‍ മള്‍ട്ടിഡിവൈസ് കണക്ടിവിറ്റി അനുവദിക്കും. ഒരേസമയം ഒന്നിലേറെ സ്മാര്‍ട്ട്‌ഫോണുകള്‍ ബന്ധിപ്പിക്കാനാകും.

RELATED STORIES
� Infomagic - All Rights Reserved.