5.5 ഡിസ്പ്ലേ ,13 എംപി ക്യാമെറയില്‍ സോണി എകസ്പീരിയ L1
November 11,2017 | 10:53:45 am
Share this on

സോണിയുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് Sony Xperia L1. ചെറിയ ബഡ്ജെക്ടില്‍ വാങ്ങിക്കാവുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആണിത് .ഇതിന്‍റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 9999 രൂപയാണ് .ഇതിന്‍റെ പ്രധാന സവിശേഷതകള്‍ മനസിലാക്കാം .5.5 ഇഞ്ചിന്‍റെ HD ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .

720 x 1280 പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .1.45 GHz Quad core 64 bit MediaTek MT6737T പ്രോസസറിലാണ് ഇതിന്‍റെ പ്രവര്‍ത്തനം .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിന്‍റെ ആന്തരിക സവിശേഷതകള്‍ .2 ജിബി റാം ഉള്ളത്കൊണ്ട് ആവറേജ് പെര്‍ഫോമന്‍സ് മാത്രം നോക്കിയാല്‍ മതിയാകും.

Android v7.0 (Nougat)ലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം .256 ജിബിവരെ ഇതിന്‍റെ മെമ്മറി വദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .സോണിയുടെ സ്മാര്‍ട്ട് ഫോണുകളുടെ പ്രധാന ആകര്‍ഷണം അതിന്‍റെ ക്യാമെറ ക്ലാരിറ്റിത്തന്നെയാണ് . 13 മെഗാപിക്സലിന്‍റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്‍റെ മുന്‍ ക്യാമറയും ഈ മോഡലുകള്‍ക്ക് ഉണ്ട് .2620 mAh Li-ion, Non Removable ബാറ്ററിയാണ് ഇതിനുള്ളത് .ഇതിന്‍റെ വിപണിയിലെ വില പ്രതീക്ഷിക്കുന്നത് 9999 രൂപയാണ് .ഉടന്‍ തന്നെ ഇത് വിപണിയില്‍ എത്തുന്നു

RELATED STORIES
� Infomagic - All Rights Reserved.