മോട്ടോ ഗുസിയിൽ മിന്നിച്ച് സൌബിന്‍
August 11,2017 | 06:52:17 pm

മികച്ച ഒരു ന്യൂ ജെന്‍ കോമഡിയനായും ചലച്ചിത്രത്ത് നിന്ന് അറിയപ്പെടുന്ന വ്യക്തിയാണ് സൌബിന്‍ താഹിര്‍. എന്നാല്‍ ഇത് മാത്രമല്ല സൌബിന്റെ കര വിരുതുകള്‍. മികച്ചൊരു ബൈക്ക് പ്രേമി കൂടിയാണ് സൌബിന്‍. കാറുകളെക്കാള്‍ ബൈക്കുകകള്‍ക്കാണ് സൌബിന്‍ മുന്‍‌തൂക്കം കൊടുക്കാറ്. സൗബിന്‍റെ ബൈക്ക് ശേഖരത്തില്‍ ഹാർലി ഡേവിഡ്‌സണിന്റെ സ്ട്രീറ്റ് 750   ആണ് ഏറ്റവും മുന്തിയത്. അതിനോടൊപ്പം ഇപ്പോള്‍ ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ മോട്ടോ ഗുസിയുടെ കലിഫോർണിയയിൽ ഒരു കൈ പരീക്ഷിക്കുകയാണ് സൗബിൻ.

കൊച്ചിയിലെ മോട്ടോഗുസി ഷോറൂമിൽ നിന്നാണ് സൗബിൻ കാലിഫോർണിയ ടെസ്റ്റ്ഡ്രൈവ് ചെയ്തത്.പിയാജിയോയുടെ ഉടമസ്ഥതയിലുള്ള മോട്ടോ ഗുസിയുടെ സൂപ്പർ ക്രൂയിസർ ബൈക്കാണ് കലിഫോർണിയ. 1971 മുതൽ രാജ്യാന്തര വിപണിയിലുള്ള ബൈക്ക് ഇന്ത്യയിലെത്തുന്നത് ഈ വര്‍ഷമാണ്.

1380 സി സി 90 ഡിഗ്രി വി ട്വിൻ എൻജിനാണ് കലിഫോർണിയയിലുള്ളത്. 6500 ആർ പി എമ്മിൽ 96 ബി എച്ച് പി കരുത്തും 3000 ആർ പി എമ്മിൽ 120 എൻ എം ടോർക്കും നൽകാൻ ശേഷിയുള്ളതാണ് എൻജിന്‍. ആറു സ്പീഡ് ഗിയർ ബോക്സ്. ഏകദേശം 22 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. 

RELATED STORIES
� Infomagic - All Rights Reserved.