വി.എം. സുധീരന്റെ പരാതി: പി.വി. അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ വിശദീകരണം തേടും
December 07,2017 | 12:25:16 pm
Share this on

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്റെ പരാതിയില്‍ പി.വി. അന്‍വര്‍ എംഎല്‍എയോട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വിശദീകരണം തേടും. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എ നിയമസഭാ പരിസ്ഥിതി സമിതിയംഗമായി തുടരുന്നത് ശരിയല്ലെന്ന ചൂണ്ടിക്കാട്ടിയാണ് പരാതി.

എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കും ചീങ്കണ്ണിപ്പാലിയിലെ തടയണയും പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടു മാസത്തിനുള്ളിലാണ് സിപിഎം നോമിനിയായി പി.വി. അന്‍വര്‍ സമിതിയില്‍ എത്തുന്നത്.

RELATED STORIES
� Infomagic - All Rights Reserved.