റണ്‍വേയില്ലാതെ വിമാനമിറക്കാന്‍ സ്​പൈസ്​ ജെറ്റ്​
October 30,2017 | 05:00:12 pm
Share this on

റണ്‍വേയില്ലാതെ വിമാനമിറക്കാനുള്ള പദ്ധതിയുമായി സ്​പൈസ്​ ജെറ്റ്​. ഇതിനായി ജപ്പാനിലെ സെതച്ചി ഹോള്‍ഡിങ്സ്​ എന്ന അന്താരാഷ്​ട്ര കമ്ബനിയുമായി സ്​പൈസ്​ ജെറ്റ്​ അധികൃതര്‍ ചര്‍ച്ച നടത്തി. കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന 100ഒാളം കോഡിയാക്​ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ്​ ചര്‍ച്ച നടന്നത്​. ഇത്തരം വിമാനങ്ങള്‍ക്ക്​ ഇറങ്ങാന്‍ റണ്‍വേ ആവശ്യമില്ല. കരയിലോ കടലിലോ എവിടെ വേണ​മെങ്കിലും ഇറക്കാവുന്നതാണ്​. 400മില്യണ്‍ ഡോളറി​​ന്‍റെതാണ്​ കരാര്‍. ഇന്ത്യയില്‍ വിമാനത്താവളങ്ങള്‍ വളരെ കുറവാണ്​. അതിനാല്‍ എയര്‍പോര്‍ട്ടുകളില്ലാത്തിടത്തും വിമാനമിറക്കുന്നതിനാണ്​ ഇത്തരമൊരു സംരംഭം കൊണ്ട്​ ഉദ്ദേശിക്കുന്നതെന്ന്​ സ്​പൈസ്​ ജെറ്റ്​ അധികൃതര്‍ അറിയിച്ചു. വിമാനം വെള്ളത്തിലിറങ്ങുന്ന പ്രകടനം നവംബറില്‍ സംഘടിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്​.

RELATED STORIES
� Infomagic - All Rights Reserved.