ബംഗളൂരുവിന് മുന്നില്‍ ബ്ലാസ്റ്റേഴ്സിന് അടിപതറി; ഹോംഗ്രൗണ്ടില്‍ മഞ്ഞപ്പടയ്ക്ക് പരാജയം
December 31,2017 | 07:37:08 pm

കേരളാ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി ബംഗളൂരു എഫ്സി. ജിങ്കന്റെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്ന് അറുപതാം മിനിറ്റില്‍ അനുവദിച്ച പെനാല്‍റ്റിയിലാണ് ബംഗളൂരുവിന്‍റെ ആദ്യ ഗോള്‍. സുനില്‍ ചൈത്രിയാണ് ഗോള്‍ നേടിയത്.

മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബംഗളൂരുവിന്‍റെ പിന്നീടുള്ള രണ്ട് ഗോളുകള്‍ വീണത്. തൊണ്ണൂറാം മിനിറ്റില്‍ മിക്കുവാണ് ബംഗളൂരുവിന്‍റെ ഇരട്ടഗോളുകള്‍ നേടിയത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് അവിശ്വസനീയമായ രീതിയിലായിരുന്നു മിക്കുവിന്റെ ഗോളുകള്‍.

അവസാന വിസിലിന് തൊട്ടു മുന്‍പ് പെക്യുസണ്‍ മടക്കിയ ഒരു ഗോള്‍ ബ്ലാസ്റ്റേഴ്സിന് നേരിയ ആശ്വാസം സമ്മാനിച്ചു. ഏഴ് കളികളില്‍ നിന്ന് ഏഴ് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാമതാണ്. എട്ട് കളികളില്‍ നിന്ന് പതിനഞ്ച് പോയിന്റുള്ള ബെംഗളൂരു മൂന്നാം സ്ഥാനത്തേയ്ക്കുയര്‍ന്നു.

Related News
� Infomagic - All Rights Reserved.