ഡല്‍ഹി ടെസ്റ്റ് സമനിലയില്‍: ഇന്ത്യയ്ക്ക് ചരിത്രനേട്ടം
December 06,2017 | 04:29:54 pm

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം. ഡല്‍ഹി ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതോടെയാണ് നേട്ടം. 1 - 0 നാണ് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയത്. തുടര്‍ച്ചയായി 9 ടെസ്റ്റ് പരമ്പര ജയം എന്ന ചരിത്രനേട്ടമാണ് ഇതോടെ ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. നേരത്തെ 2005-2008 കാലഘട്ടത്തില്‍ ഓസ്ട്രേലിയയും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. വിരാട് കോലിയാണ് കളിയിലെയും പരമ്പരയിലെയും താരം.

410 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക ശക്തമായ ചെറുത്തുനില്‍പ്പാണ് അഞ്ചാം ദിവസം നടത്തിയത്. നാലാം ദിവസത്തെ സ്കോറായ മൂന്നിന് 33ല്‍ നിന്നും തുടങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി വണ്‍ ഡൗണ്‍ ബാറ്റ്സ്മാന്‍ ധന‍ഞ്ജയ് ഡിസില്‍വ സെഞ്ചുറി നേടി. 219 പന്തില്‍ 119 റണ്‍സെടുത്ത ഡിസില്‍വ റിട്ടയേര്‍ഡ് ഹര്‍ട്ടാകുകയായിരുന്നു. അര്‍ധസെഞ്ചുറിയോടെ റോഷന്‍ സില്‍വയും ലങ്കയെ സമനിലയിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

 

 
Related News
� Infomagic - All Rights Reserved.