മൂന്നാം ടെസ്റ്റ് സമനിലയിൽ; ഇന്ത്യക്ക് പരമ്പര
December 06,2017 | 06:00:26 pm

ന്യൂഡൽഹി: ശ്രീലങ്കക്കെതിരായ മൂന്നാമത്തെ ടെസ്റ്റ് സമനിലയിൽ. 1-0ന് ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇതോടെ ഒമ്പത് ടെസ്റ്റ് പരമ്പര ജയിച്ചെന്ന നേട്ടം ഇന്ത്യൻ ടീമിനായി. 2005-08 കാലയളവിൽ ആസ്ട്രേലിയൻ ടീം ഒമ്പത് ടെസ്റ്റ് പരമ്പരകൾ സ്വന്തമാക്കിയിരുന്നു. 

410 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിങ്ങിനിറങ്ങി‍‍യ ​ല​ങ്കൻ ടീം അഞ്ച് വിക്കറ്റിന് 299 എന്ന നിലയിലെത്തിയപ്പോൾ മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. ധനഞ്ജയ ഡിസിൽവയുടെ മികവിലാണ് ലങ്ക സ​മ​നി​ല​ പിടിച്ചത്. അവസാന ദിനം രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലങ്ക 299 റൺസ് എടുത്തു. സ്കോർ: ഇന്ത്യ: 7/537, 5‍/246 ശ്രീലങ്ക: 373, 5/299. 

 
Related News
� Infomagic - All Rights Reserved.