പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകയായിക്കൂടെ എന്ന് ഷാരൂഖ് ഖാന്‍: കിടിലന്‍ മറുപടിയുമായി മിതാലി രാജ്
January 02,2018 | 03:38:05 pm

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ ഫൈനലില്‍ എത്തിച്ചതോടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മിതാലി രാജ്. ബോളിവുഡ് താരം ഷാരൂഖ് ഖാനുമായുള്ള ടിവി പരിപാടിയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയാണ് മിതാലിയെ വീണ്ടും സോഷ്യല്‍ മീഡിയയിലെ താരമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മിതാലി നല്‍കിയ സംഭാവനകള്‍ പ്രകീര്‍ത്തുച്ചുകൊണ്ടു തുടങ്ങിയ അഭിമുഖ പരിപാടിയില്‍ ഒരു ദിവസം മിതാലിയെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകയായി കാണാന്‍ ആഗ്രഹമുണ്ടെന്ന് ഷാരൂഖ് പറഞ്ഞതിനുള്ള മറുപടിക്കാണ് സോഷ്യല്‍ മീഡിയ കയ്യടിച്ചിരിക്കുന്നത്.

അങ്ങനെയെങ്കില്‍, എന്നെകൊണ്ട് സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്യുമെന്നാണ് മിതാലിയുടെ മറുപടി. അതേസമയം, ക്രിക്കറ്റില്‍ തനിക്ക് ഏകാഗ്രത ലഭിക്കാനാണ് മത്സരങ്ങള്‍ക്ക് മുമ്പ് പുസ്തകം വായിക്കുന്നതെന്നും മിതാലി അഭിമുഖത്തില്‍ പറഞ്ഞു.

 
Related News
� Infomagic - All Rights Reserved.