ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​നം: ഒ​മ്പ​ത്​ ല​ങ്ക​ൻ താ​ര​ങ്ങ​ളുടെ യാത്ര സ​ർ​ക്കാ​ർ ത​ട​ഞ്ഞു
December 06,2017 | 07:46:08 am

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള ​ശ്രീ​ല​ങ്ക​ൻ ടീം ​പ്ര​ഖ്യാ​പി​ച്ചു. ​െട​സ്​​റ്റ്​ ടീം ​നാ​യ​ക​ൻ ദി​നേ​ശ്​ ചാ​ണ്ഡി​മ​ലി​നെ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ ഒാ​പ​ണ​ർ​മാ​രാ​യ കു​ശാ​ൽ പെ​രേ​ര​യെ​യും ദ​നു​ഷ്​​ക ഗു​ണ​തി​ല​ക​യെ​യും ഒാ​ൾ​റൗ​ണ്ട​ർ അ​സേ​ല ഗു​ണ​ര​ത്​​ന​യെ​യും തി​രി​ച്ചു​വി​ളി​ച്ചു. തി​സ​ര പെ​രേ​ര​യാ​ണ്​ നാ​യ​ക​ൻ. മൂ​ന്ന്​ ഏ​ക​ദി​ന​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര ഡി​സം​ബ​ർ പ​ത്തി​ന്​ ധ​ർ​മ​ശാ​ല​യി​ൽ ആ​രം​ഭി​ക്കും. മൊ​ഹാ​ലി​യി​ലും വി​ശാ​ഖ​പ​ട്ട​ണ​ത്തു​മാ​ണ്​ മ​റ്റ്​ ര​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ.  

അ​തേ​സ​മ​യം, ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള ഒ​മ്പ​ത്​ ല​ങ്ക​ൻ താ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക്​ പ​റ​ക്കു​ന്ന​ത്​ ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ ത​ട​ഞ്ഞു. ശ്രീ​ല​ങ്ക​യി​ലെ നി​യ​മ​മ​നു​സ​രി​ച്ച്​ വി​ദേ​ശ പ​ര്യ​ട​നം ന​ട​ത്തു​ന്ന​തി​ന്​ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​​​െൻറ അ​നു​മ​തി വേ​ണം. എ​ന്നാ​ൽ, ഇൗ ​താ​ര​ങ്ങ​ൾ അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്​ കാ​യി​ക മ​ന്ത്രി ദ​യാ​സി​രി ജ​യ​ശേ​ഖ​ര ടീ​മം​ഗ​ങ്ങ​ളു​ടെ യാ​ത്ര ത​ട​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ടീ​മം​ഗ​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​​യ​പ്പോ​ഴാ​ണ്​ ഇ​വ​രെ പി​ൻ​വ​ലി​ക്കാ​നു​ള്ള മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം എ​ത്തു​ന്ന​ത്.  

 
Related News
� Infomagic - All Rights Reserved.