വീടെന്ന സ്വപ്‌നത്തിന് പേര് 'സ്‌കൊയര്‍ടെക്'
October 09,2017 | 02:08:42 pm
Share this on

കല്ലുകള്‍ കൂട്ടിച്ചേർത്ത്  വീടെന്ന സ്വപ്‌നം മനുഷ്യന്‍ കണ്ടു തുടങ്ങുന്നതിന് പ്രായമില്ല. കടൽ തീരത്തെ മണല്‍ തരികള്‍ കൊണ്ടും വീട്ടുമുറ്റത്തെ കല്ലുകള്‍ പെറുക്കി കൂട്ടിയും അറിവു വയ്ക്കുന്നതിനു മുമ്പേ തന്നെ വീടെന്ന സ്വപ്‌നം നെയ്യാത്തവരായി ആരുണ്ട്. മനുഷ്യന്റെ വീടെന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനായി 25 വർഷത്തെ പാരമ്പര്യമുള്ള 'സ്‌ക്വയര്‍ ടെക്ക് ബിള്ടേഴ്‌സ് ആന്റ് ഡവലപ്പേഴ്‌സും' അതിന്റെ അമരക്കാരനായി സുരേന്ദ്രന്‍ നായരുമുണ്ട്.

ഒരു ബിള്ഡടറാവുക എന്ന വലിയ ആഗ്രഹം മനസ്സില്‍ പോലും കാണാത്തൊരാള്‍, ഇന്ന് വളരെ സാധാരണക്കാര്ക്ക് വരെ സ്വപ്‌നത്തിന്റെ കൂട് നെയ്യാന്‍ സഹായിക്കുന്നു. ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാല്‍ സ്വതസിദ്ധമായ ചിരിയാല്‍ സുരേന്ദ്രന്‍ നായര്‍ പറയും വിജയിച്ചു വന്ന വഴികളിലെ കഥ....

ആദ്യ പടി
ഒരു സാധാരണ റേഷന്‍ കടക്കാരനായ ശ്രീധരന്‍ നായരുടെ മകനായാണ് സുരേന്ദ്രന്‍ നായര്‍ ജനിച്ചത്. ബിള്ഡിംങ്  കണ്സ്ട്രക്ഷനോ ബിസിനസ്സോ ഒന്നും വേരില്‍ പോലും തട്ടിയിട്ടില്ലാത്ത കുടുംബം. വളര്ന്നപ്പോള്‍ ഒരു അധ്യാപകനാവാനുള്ള മോഹം സഫലീകരിച്ചു. കുട്ടികളെ ട്യൂഷനെടുത്തും സ്‌കൂളില്‍ ടീച്ചറായും പോയി. അതിനിടയ്‌ക്കെപ്പോഴോ ആണ് ഡിസ്ട്രിബ്യൂഷന്‍ രംഗത്തേക്ക് സുരേന്ദ്രന്‍ നായരുടെ ശ്രദ്ധ ചെന്നെത്തുന്നത്. ചെറുകിട വസ്തുക്കളുടെ ഡിസ്ട്രിബ്യൂഷന്‍ നടത്തിയായിരുന്നു തുടക്കം. ആ മേഖലയില്‍ വലിയ മെച്ചമില്ലെന്ന് കണ്ടു തുടങ്ങിയപ്പോള്‍ പതുക്കെ അതിനോടൊപ്പം റിയല്‍ എസ്റ്റേറ്റിലേക്കും  തിരിഞ്ഞു. ഭൂമി വാങ്ങി മറിച്ച് വിറ്റ് റിയല്‍ എസ്റ്റേറ്റില്‍ പിച്ചവച്ച് തുടങ്ങി. ആ ബിസിനസ്സ് നിറുത്താതെതന്നെ പിന്നീട് ബില്ഡിങ് രംഗത്തെത്തി. സത്യത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പരിചയം തന്നെയാണ് ബിള്ഡിം ങ് രംഗത്തെ വിജയ കുതിപ്പിന് സുരേന്ദ്രന്‍ നായര്ക്ക് സഹായകമായത്.

ബിൽഡിംഗ് രംഗത്തെ ആത്മവിശ്വാസം
ഏതു ബിസിനസ്സും തനിക്ക് എളുപ്പം വഴങ്ങുമെന്ന് തെളിയിച്ച ആളാണ് സരേന്ദ്രന്‍ നായര്‍. 'സ്‌ക്വയര്‍ ടെക്ക് ബില്ടേസഴ്‌സ് ആന്റ് ഡെവലപ്പേഴ്‌സ്' എന്ന സ്ഥാപനം തുടങ്ങി. ബില്ഡിംങ് രംഗത്തും തുടക്കം മുതല്ക്കേ തന്നെ വിജയത്തിന്റെ കൊടിപാറിക്കാന്‍ സുരേന്ദ്രന്‍ നായര്ക്ക് സാധിച്ചു. പണിതു കൊടുക്കുന്ന വീടുകളെല്ലാം അതിവേഗം തന്നെ വിറ്റു പോകുന്നത് അതിന് വലിയ തെളിവായിരുന്നു. സുരേന്ദ്രന്‍ നായര്ക്ക് അത് വലിയ ആത്മവിശ്വാസമാണ് പകര്ന്നത്.

ഒരു വീട് പണിയുമ്പോള്‍
ചെയ്യുന്ന ജോലിയില്‍ മറ്റുള്ളവരില്‍ നിന്ന് തീര്ത്തും വ്യത്യസ്ഥനാണ് സുരേന്ദ്രന്‍ നായര്‍. ലക്ഷ്വറി വില്ലകള്‍ പണിയുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒന്നല്ല സ്‌ക്വയര്‍ ടെക്. എല്ലാത്തരം വീടുകള്‍ സാധരണക്കാര്ക്ക് പറ്റിയ വീടുകളും പണിയാന്‍ സുരേന്ദ്രന്‍ നായരും സ്‌ക്വയര്‍ ടെക്കും ശ്രദ്ധിക്കുന്നു.
കല്ലുകള്‍ കൂട്ടി പണിയുന്ന വീടിന് ജീവന്‍ വേണമെങ്കില്‍ ഒരു ബില്ഡെറിനപ്പുറം ആ വീടിനെ സമീപിക്കണമെന്ന് സുരേന്ദ്രന്‍ നായര്‍ പറയുന്നു. വീട് അതിനെ ജീവസുറ്റതാക്കാന്‍ വേണ്ടുന്ന എല്ലാം പറഞ്ഞ് കൊടുക്കാനും ചിലപ്പോള്‍ മുന്നില്‍ നിന്ന് ചെയ്തു കൊടുക്കാനും തനിക്ക് സ്‌ക്വയര്‍ ടെക്കിലൂടെ കഴിഞ്ഞതായി സുരേന്ദ്രന്‍ നായര്‍ പറയുന്നു.

സ്‌ക്വയര്‍ ടെക്
ഉടമസ്ഥന്‍ തങ്ങളുടെ ഭൂമി ഏല്പ്പി ക്കുമ്പോള്‍ അവിടെ ഒരു സ്വപ്‌നം സൗദം പണിത് താക്കോല്‍ കൈമാറും വരെയുള്ള എല്ലാ മേല്നോട്ടവും സ്‌ക്വയര്‍ ടെക്ക് നിർവഹിക്കുന്നു. വീടിന്റെ ഇന്റീരിയര്‍, കബോര്ഡ് വര്ക്ക്, ഫാന്‍, ഗേറ്റ് തുടങ്ങി വെറുമൊരു വീടിനെ ജീവനുള്ള വീടാക്കാനുള്ള എല്ലാ കാര്യങ്ങളും സ്‌ക്വയര്‍ ടെക് ചെയ്യുന്നു. മാത്രമല്ല പ്ലോട്ടുകള്‍ കണ്ടെത്തി വീടുകള്‍ നിര്മ്മിക്കുകയും, അത് പിന്നീട് വില്പ്പ ന നടത്തുകയും ചെയ്യുന്നുണ്ട്.
ചെയ്യുന്ന തൊഴിലിനോട് തീര്ത്തും ആത്മാര്ത്ഥ ത കാണിക്കാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് സുരേന്ദ്രന്‍ നായരും സ്‌ക്വയര്‍ ടെക്കും. വീടോ മറ്റ് ബില്ഡിംങോ മറ്റെന്ത് പണിതാലും ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ വച്ച് മാത്രമേ പണിയാറുള്ളൂ. നിര്മ്മാ ണത്തിന്റെ ഓരോ ഘട്ടത്തിലും ചെറിയ കാര്യങ്ങള്ക്ക് പോലും ശ്രദ്ധ കൊടുക്കാറുമുണ്ട്.


ഏറ്റവും വിശ്വസ്ത്ഥയോടെയും ആത്മാര്ത്ഥയോടെയും ചെയ്യേണ്ട ഒന്നാണ് ഒരു ബില്ഡിംങ് നിർമ്മാണം. മറ്റൊരാളുടെ സ്വപ്‌നത്തിന് ചിറകുകള്‍ വച്ച് പറക്കാന്‍ നമ്മള്‍ കാരണക്കാരാകുമ്പോള്‍ അതില്‍ അങ്ങേ അറ്റം ആത്മാർത്ഥത പാലിക്കണം എന്നത് സുരേന്ദ്രന്‍ നായര്ക്ക് നിര്ബ്ന്ധമുള്ള കാര്യമാണ്. അതിന്റെ തെളിവ് തന്നെയാണ് 25 വര്ഷ്ത്തെ സ്‌ക്വയര്‍ ടെക്കിന്റെ വിജയം.

Square Tech Builders & Developers (PVT.) LTD.
Palottuvila, Malayinkeezhu,
Trivananthapuram, Kerala – India
Ph:0471-2280445

+91 9846850223, 9072382382, 0471-2280445
E-mail :- surendrannair66@gmail.com

RELATED STORIES
� Infomagic - All Rights Reserved.