കേള്‍വിക്കുറവും സംസാര വൈകല്യവും മറികടക്കാം ശ്രവണയിലൂടെ
September 11,2017 | 10:04:44 am
Share this on

ശ്രവണ എന്ന നാമം ഇന്ന് പലര്‍ക്കും സുപരിചിതമാണ്. കേള്‍വിക്കും സംസാരത്തിനും വൈകല്യമുള്ള ഒരു കൂട്ടം ജനങ്ങളെ ഒരു സാധാരണ വ്യക്തിയെപ്പോലെതന്നെ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും പര്യാപ്തമാക്കിയത് ശ്രവണയാണ്. വൈകല്യങ്ങള്‍ ഒരിക്കലും ഒരു ശാപമല്ലെന്നും അതിന്റെ പേരില്‍ സ്വയം പഴിക്കരുതെന്നും ശ്രവണ അവര്‍ക്കു പറഞ്ഞുകൊടുത്തു. അതോടൊപ്പം ഇത്തരം വൈകല്യങ്ങളെ മറികടക്കുവാനുള്ള അവസരങ്ങളും ആവശ്യമായ പിന്തുണയും അവരിലേക്കെത്തിച്ചു. ശ്രവണയെക്കുറിച്ച് കൂടുതല്‍ അറിയാം...

ശ്രവണയുടെ പ്രവര്‍ത്തനങ്ങള്‍

കേള്‍വി ശക്തി കുറവുള്ളവര്‍ക്കും സംസാരശേഷി വൈകല്യമുള്ളവര്‍ക്കും ആശ്രയമാവുകയുണ് ശ്രവണ സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ തങ്ങളുടെ 26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ. ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുടെ നിര്‍ഭാഗ്യകരമായ ആ അവസ്ഥയെ മറികടക്കുന്നതിനാവശ്യമായ കൗണ്‍സിലിങ്, ട്രെയിനിങ്, ട്രീറ്റ്മെന്റ് എന്നീ കാര്യങ്ങളാണ് ശ്രവണ നല്‍കിവരുന്നത്. കേള്‍വിയും സംസാരവുമായി ബന്ധപ്പെട്ട എല്ലാ വൈകല്യങ്ങള്‍ക്കുമുള്ള ടെസ്റ്റുകളും ഇവിടെ നടത്തിവരുന്നു. അത്യാധുനിക രീതിയിലൂടെയാണ് ഓരോരുത്തരുടേയും വൈകല്യങ്ങളെ വിലയിരുത്തുന്നതും പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുന്നതും. ദൈനംദിന പരിശീലത്തിലൂടെയും മറ്റും മാറ്റിയെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരെ അതിനു സഹായിക്കുകയും അവര്‍ക്ക് ആത്മധൈര്യം പകരുകയും ചെയ്യുന്നു. ന്യൂറോളജിക്കല്‍ തകരാറുള്ളവര്‍ക്ക് സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി, ഒക്യുപേഷന്‍ തെറാപ്പി, പഠന വൈകല്യമുള്ളവര്‍ക്കായി എഡ്യുക്കേഷണല്‍ ഡവലപ്‌മെന്റ് തെറാപ്പി, സൈക്കോളജി്, ഫിസിയോ തെറാപ്പി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി ആളുകള്‍ക്ക് സഹായകമാകാന്‍ കഴിഞ്ഞെന്ന് സ്ഥാപനത്തിന്റെ അധികൃതര്‍ വ്യക്തമാക്കുന്നു. കേള്‍വി ശക്തി കുറവുള്ളവര്‍ക്ക് അതിനെ മറികടക്കുന്നതിനായി അനലോഗ്, ഡിജിറ്റല്‍ ഹിയറിങ് എയിഡുകളും സജ്ജീകരിച്ചു നല്‍കുന്നു. വൈഡെക്സ്, സിമെന്‍സ്, യൂണിട്രോണ്‍, ബെര്‍ണാഫോണ്‍, റീ സൗണ്ട്, എല്‍കോണ്‍, ആല്‍പ്സ്, തുടങ്ങിയ ആഗോള നിലവാരം പുലര്‍ത്തുന്ന കമ്പനികളുടെ ഹിയറിങ് എയ്ഡുകളാണ് ശ്രവണയില്‍ ലഭ്യമാക്കുന്നത്. ഉപകരണങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല, ഉപയോഗത്തിനിടെ ഉണ്ടാകുന്ന കേടുപാടുകള്‍ പരിഹരിച്ചുനല്‍കുകയും ചെയ്തുവരുന്നു.

ഓഡിയോളജിസ്റ്റും സ്പീച്ച് പതോളജിസ്റ്റുമായ സൂസന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ 1995ലാണ് ശ്രവണ സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍സ് ഹിയറിങ്, മൈസൂരില്‍ നിന്നും ബിരുദ ധാരിയായ സൂസന്‍ മാത്യുവിന്റെ ഈ ശ്രമം കേള്‍വി - സംസാര വൈകല്യമുള്ള പലര്‍ക്കും ഇന്നൊരു ആശയമായി മാറിയിരിക്കുന്നു. പരിശീലന സമയത്തു തന്നെ നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള, ഡിജിറ്റല്‍ ഹിയറിങ് എയ്ഡ്സ് വിദഗ്ധന്‍ ബിജു അലക്സ് മാത്യുവും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയേക്കാവുന്ന ഒരു കൂട്ടം ജനങ്ങളെ സമൂഹത്തോടു ചേര്‍ത്തുനിര്‍ത്തുകയാണ് ശ്രവണയുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍.

Contact
Kottayam Ph : 0481-2574038.
Thiruvalla Ph : 9287273331.
Kozhencherry Ph : 0468-2279074.
Kanjirapally Ph : 8281905852.
Contact
Mr. Biju Alex Mathew
Trio Chambers, Kanjikuzhi, Kottayam - 686 004.
Kerala, India

Ph : 0481-2574038, +91-9447041852
Mobile : +91 - 9447041852 E-mail: sravanaspeech@gmail.com

http://www.sravanakottayam.com/

RELATED STORIES
� Infomagic - All Rights Reserved.