പി ടി തോമസിന്റെ മൊഴിയെടുക്കല്‍ മാറ്റി; മുകേഷിന്റെ മൊഴി: നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് സ്പീക്കര്‍
July 17,2017 | 04:56:15 pm
Share this on

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ പി ടി തോമസ് എംഎല്‍എയുടെ മൊഴിയെടുക്കല്‍ മാറ്റി. മൊഴിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് നിയമസഭാ സെക്രട്ടേറിയേറ്റ് അറിയിച്ചതിനേത്തുടര്‍ന്നാണിത്. എംഎല്‍എമാരുടെ മൊഴിയെടുക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നതിന് സ്പീക്കര്‍ അതൃപ്തിയറിയിച്ചു.

മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് അന്വേഷണസംഘം എംഎല്‍എ ഹോസ്റ്റലിലെത്തി മുകേഷിന്റെ മൊഴിയെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 21ന് പി ടി തോമസിന്റെ മൊഴിയെടുക്കും.

RELATED STORIES
� Infomagic - All Rights Reserved.