റിയൽ ഗാർഡ് !!.... ഇനി സ്റ്റെബിലൈസറുകളോട് പൂർണമായും വിട പറയാം ..
September 28,2017 | 09:52:35 am
Share this on

നമ്മുടെ വീടുകളില്‍ ഫ്രിഡ്ജ്‌ , ടി.വി, വാഷിംഗ് മെഷീന്‍, എ സി എന്നിങ്ങനെ  വിലപിടിപ്പുള്ള വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍.  ഓരോ ഉപകരണത്തിനും  ഓരോ സ്റ്റെബിലൈസർ ഉപയോഗിക്കേണ്ട അവസ്ഥ. അതുമൂലം  വൈദ്യുതി ഉപയോഗം കൂടുന്നു, കൂടാതെ  ഓരോ സ്റ്റെബിലൈസറിനും മെയിന്റനന്‍സ് എന്നിവ തലവേദന സൃഷ്ടിക്കുന്നു.  ഇതിനെല്ലാം ഒരു പരിഹാരമാവുകയാണ് റിയൽ ഗാർഡ് സ്റ്റെബി പ്ലസ്.

പേരുപോലെ തന്നെ വോൾ ട്ടേജിലുണ്ടാകുന്ന വ്യത്യാസങ്ങളില്‍നിന്ന് വീടിനും വീട്ടുപകരണങ്ങള്‍ക്കും ഏറ്റവും നല്ല സുരക്ഷ ഉറപ്പുവരുത്തുന്നതാണ് റിയൽ ഗാർഡ് സ്റ്റെബി പ്ലസ്. സ്റ്റെബിലൈസറിന് പകരം ഉപയോഗിക്കാവുന്നത് എന്ന് ഒറ്റവാക്കില്‍ ഈ ഇലക്ട്രോണിക് ഉപകരണത്തെ വിശേഷിപ്പിക്കാം. ഈ ഉത്പ്പന്നം നിർമ്മിക്കാ൯ ഇപ്പോള്‍ ഇന്ത്യയിൽ  പേറ്റന്റ്  രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരേഒരു കമ്പനി റിയൽ ഗാർഡാണ്.

 കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിർമ്മാതാവായ വിഗാർഡിന്റെ റിസര്‍ച്ച് ആ൯ഡ് ഡെവലപ്മെന്‍റ് വിഭാഗം മേധാവി സ്ഥാനം ഉപേക്ഷിച്ചാണ് ഇതിന്‍റെ സംരംഭകനായ ബി ശ്രീകുമാർ ഈ മേഖലയിലേയ്ക്ക് എത്തുന്നത്.

സ്വന്തം കഴിവിലുള്ള വിശ്വാസവും അദ്ദേഹത്തിന്‍റെ പൂർണസമർപ്പണത്തോടെയുള്ള പ്രവർത്തനങ്ങളുമാണ് റിയൽ ഗാർഡിന്‍റെ വിജയ രഹസ്യം. ടി വി, ഫ്രിഡജ്, എസി തുടങ്ങിയ ഉപകരണങ്ങളും ലൈറ്റുകളും വൈദ്യുതി വോൾട്ടേജിൽ ഉണ്ടാകുന്ന വ്യത്യാസം മൂലം പ്രവർത്തനരഹിതമാകാതിരിക്കാനായി സംരക്ഷണം നൽകുക എന്നതാണ് സ്റ്റെബി പ്ലസിന്‍റെ ഉപയോഗം.

ഓരോ ഉത്പന്നത്തിനും ഓരോ സ്റ്റെബിലൈസർ ഉപയോഗിക്കേണ്ട സ്ഥിതി ആയിരുന്നു പണ്ട്.
അതിനാൽ വൈദ്യുതി ബിൽ വളരെയധികം കൂടുകയും ചെയ്തിരുന്നു. ജനങ്ങളുടെ ഈ ആവശ്യം തിരിച്ചറിഞ്ഞ് ഒരു വീട്ടിലെ എല്ലാ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്കും ലൈറ്റുകള്‍ക്കും സംരക്ഷണത്തിനായി 2011ൽ ശ്രീകുമാർ ധാരാളം പ്രത്യേകതക ഉള്ള ഒരു സ്റ്റെബിലൈസർ നിർമ്മിച്ചു. അതാണ് ഇന്ന് കേരളത്തിലെ അനേകം വീടുകൾ സംരക്ഷിക്കുന്ന റിയൽ ഗാർഡ് സ്റ്റെബി പ്ലസ്. ഒരു റിയൽ ഗാർഡ് സെബിപ്ലസിൽ ഒരു വീട്ടിൽ ആവശ്യമായ ലൈറ്റിഗ് ലോഡിനും പവർ ലോഡിനും വെവ്വേറെ വോള്‍ട്ടേജ് സംരക്ഷണം ലഭിക്കുന്നു. സ്റ്റെബി പ്ലസ് നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ ഡിബി ബോക്സായി ലഭിക്കുമ്പോള്‍ പഴയ വീടുകള്‍ക്ക് ഡിബി ബോക്സുമായി കണക്ട് ചെയ്യാവുന്ന മോഡലും ലഭിക്കുന്നു. സിംഗിള്‍ ഫെയ്സിനും ത്രീ ഫെയ്സിനും വെവ്വേറെ മോഡല്‍ ലഭ്യമാണ്.

ഇലക്ട്രാണിക്സ് നിർമ്മാണ രംഗത്ത് 25ലധികം വർഷങ്ങളുടെ പ്രവൃത്തി പരിചയവും സ്വന്തം കഴിവിലുള്ള വിശ്വാസവുമാണ് ഈ മേഖലയിൽ സ്വന്തമായൊരു സ്ഥാപനം പടുത്തുയർത്താൻ ശ്രീകുമാറിനെ സഹായിച്ചത്.
സ്ഥാപനത്തിന്റെ വളർച്ച മുന്നിൽ കണ്ട് ആഗോളതലത്തിലുള്ള ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ തുടക്കകാലം മുതൽ ശ്രീകുമാറിന് കഴിഞ്ഞു. റിയൽ ഗാർഡിന്‍റെ ഉപയോഗവും ഗുണമേൻമയും തിരിച്ചറിഞ്ഞ് ധാരാളം ആളുകൾ കമ്പനിയുടെ ഉത്പന്നങ്ങൾ തേടിയെത്താറുണ്ട്.

വീട്ടിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ വോള്‍ട്ടേജിന്‍റെ അളവ് ഡിജിറ്റല്‍ ഡിസ്പ്ലേ ആയി സ്റ്റെബി പ്ലസിൽ ലഭിക്കുന്നു. വോൾട്ടേജ് നിയന്ത്രിക്കാൻ മാത്രമല്ല, പ്രതിമാസം 50 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ലാഭിക്കാനും സഹായിക്കുന്നു. വിവിധ മോഡലുകളിലും കപ്പാസിറ്റിയിലുമായി 12 തരം ഉത്പന്നങ്ങളാണ് വിപണിയില്‍ ലഭിക്കുന്നു.

ഓരോ വീട്ടിലെയും വൈദ്യുതി ഉപകരണങ്ങളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഏത് കപ്പാസിറ്റി ഉള്ള ഉപകരണം വേണമെന്ന് തീരുമാനിക്കുന്നത്. റിയൽ ഗാർഡ് ബ്രാ൯ഡിൽ തന്നെ എൽഇഡി ലൈറ്റുകള്‍ വിപണിയിൽ എത്തിക്കുകയാണ് പുതിയ ലക്ഷ്യം. ഒപ്പം വീട്ടിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ IoT വഴി സ്റ്റെബി പ്ലസുമായി ബന്ധിപ്പിച്ചു പ്രവർത്തിക്കുന്ന റിമോട്ട് കൺട്രോൾ മൊബൈൽ ആപ്പ് പുറത്തിറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രമുണ്ടായിരുന്ന റിയൽ ഗാർഡ് ഉത്പന്നങ്ങളുടെ വിതരണം ഇപ്പോള്‍ സൗത്ത് ഇ൯ഡ്യയിലേക്കും വ്യാപിപ്പിച്ചു കഴിഞ്ഞു.

 

for more details contact
real guard -9447610051- Mr.Sreekumar

http://www.realgard.com

RELATED STORIES
� Infomagic - All Rights Reserved.