എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്ക് ഉപയോഗിക്കാവുന്ന കാലാവധി നീട്ടി
October 12,2017 | 04:53:15 pm
Share this on

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യിൽ ലയിച്ച അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഡിസംബർ 31വരെ ഉപയോഗിക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ മാസം 30ന് അവസാനിച്ച കാലാവധിയാണ് വീണ്ടും നീട്ടിനൽകിയത്. റിസർവ് ബാങ്ക് നിർദേശത്തെ തുടർന്നാണ് തീരുമാനം. 

പുതിയ ചെക്ക് ബുക്കുകൾക്ക് അപേക്ഷ നൽകണമെന്ന് എസ്ബിഐ ഉപഭോക്താക്കളോടു നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എല്ലാ അക്കൗണ്ട് ഉടമകളും പുതിയ ചെക്ക് ബുക്കിനായി അപേക്ഷ നൽകിയില്ല. ഇതാണു കാലാവധി നീട്ടാൻ കാരണമായത്. ഓൺലൈൻ, മൊബൈൽ ബാങ്കിങ്, എടിഎം വഴി ചെക്ക് ബുക്കുകൾക്ക് അപേക്ഷ നൽകാം.

RELATED STORIES
� Infomagic - All Rights Reserved.