കെഎല്‍ രജിസ്ട്രേഷന്‍ ഇല്ലാതാവാന്‍ പോകുന്നു; പുതിയ നിയമ ഭേദഗതി ഉടന്‍
April 08,2017 | 04:28:06 pm
Share this on

ന്യൂഡല്‍ഹി: സംസ്ഥാന രജിസ്ട്രേഷനുകള്‍ക്ക് പകരം ദേശീയ രജിസ്ട്രേഷന്‍ കൊണ്ട് വരാന്‍ പുതിയ നിയമഭേദഗതി വരുന്നു. സംസ്ഥാന രജിസ്ട്രേഷനുകള്‍ ഇല്ലാതാവുന്നതോടെ കേരളത്തിന്റെ സ്വന്തം കെഎല്‍ രജിസ്ട്രേഷനും ഇല്ലാതാവും. ഇതിനായുള്ള ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന് കീഴിലേക്ക് മുഴുവന്‍ വാഹന രാജിസ്ട്രെഷനുകളും കൊണ്ടുവരാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയില്‍ ഒരു കേന്ദ്രീകൃത രജിസ്ട്രേഷന്‍ നമ്പരാവും ഉണ്ടാവുക. വിവിധ ഏജന്‍സികള്‍ക്ക് രജിസ്ട്രേഷന്‍ ചുമതല നല്‍കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടുതല്‍ മെച്ചപ്പെട്ട ഓണ്‍ലൈന്‍ സംവീധാനങ്ങള്‍ കൊണ്ട് വരിക എന്നതാണ് സുപ്രധാന നിര്‍ദ്ദേശം.

അതേസമയം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല എന്ന വിമര്‍ശങ്ങളും ഉയരുന്നുണ്ട്. ബില്‍ നിയമമയാല്‍ രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവയുടെ നിരക്കുകള്‍ കുത്തനെ ഉയരുകയും ചെയ്യും. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ പിഴകളും വര്‍ധനവില്‍ വരും. ട്രാഫിക് നിയമ ലംഘനങ്ങള്‍ കുറക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

RELATED STORIES
� Infomagic - All Rights Reserved.