മംഗളത്തില്‍ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നില്ല....ഞരമ്പ് രോഗികളുടെ സാഹിത്യത്തിനെതിരെ നടപടി....
October 06,2017 | 01:43:24 pm
Share this on

മംഗളത്തിലെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് വിവിധ ഓണ്‍ലൈനുകളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മംഗളം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുനിത ദേവദാസ്. ഇതിനെതിരെ നിയമ നടപടിയെടുത്തിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ
''കഴിഞ്ഞ 45 ദിവസമായി മംഗളം ചാനലിന്റെ ഹെഡ് ഓഫീസില്‍ ഇരിപ്പുണ്ട് . മുഴുവന്‍ സമയവും എന്ന പോലെ തന്നെ ഇതിനകത്തോ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലോ ഉണ്ട് .
ഇവിടെ പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല . കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ നടന്ന കാര്യങ്ങളെ കുറിച്ച് ആര്‍ക്കെങ്കിലും കൃത്യമായ സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിച്ചാല്‍ ഉത്തരം പറയാം .
ചില ഓണ്‍ലൈന്‍ മനോരോഗികള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ കുറിച്ച് അടിസ്ഥാനരഹിതമായ എഴുതി വിടുന്ന വൃത്തികേടുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് .
ഇവിടെ ആരും ആരെയും ചൂഷണം ചെയ്യുന്നില്ല . പ്രത്യേകിച്ചും പെണ്‍കുട്ടികളെ . ഇവിടെ നിലവില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ സുരക്ഷിതരാണ് . എല്ലാ അര്‍ത്ഥത്തിലും . അഭിമാനത്തോടെ , ആത്മവിശ്വാസത്തോടെയാണ് ഇവിടെ പെണ്‍കുട്ടികള്‍ ജീവിക്കുന്നതും തൊഴില്‍ എടുക്കുന്നതും .
അവരെയൊക്കെ മംഗളം സ്‌നേഹത്തോടെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചിട്ടുണ്ട് . അവരൊക്കെ സുരക്ഷിതരാണ് .
(നിരവധി പേര് പല ഓണ്‍ലൈനിലും വാര്‍ത്ത എന്ന പേരില്‍ ഞരമ്പ് രോഗികള്‍ എഴുതി വിടുന്ന സാഹിത്യം വായിച്ചു സംശയം ചോദിക്കുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ് . )''

 

കഴിഞ്ഞ 45 ദിവസമായി മംഗളം ചാനലിന്റെ ഹെഡ് ഓഫീസിൽ ഇരിപ്പുണ്ട് . മുഴുവൻ സമയവും എന്ന പോലെ തന്നെ ഇതിനകത്തോ അഞ്ചു കിലോമീറ്റർ ...

Posted by Sunitha Devadas on Friday, 6 October 2017

RELATED STORIES
� Infomagic - All Rights Reserved.