സുനിത ദേവദാസ് ചോദിക്കുന്നു...
November 13,2017 | 10:03:50 am
Share this on

മംഗളം ടെലിവിഷന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ സുനിത ദേവദാസ് തനിക്കെതിരെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മംഗളം ചാനലിലെ തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചാനലില്‍ വാര്‍ത്താസംപ്രേക്ഷണം നിലച്ചിരുന്നു. തൊഴിലാളികള്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ മാനേജ്‌മെന്റ് അനുകൂല നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയെന്നാണ് വിവരം. ശമ്പള പ്രശ്‌നവും അധികാര വടംവലിയും എ.കെ ശശീന്ദ്രന്റെ രാജിക്ക് ശേഷം മംഗളം ചാനലിനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ.

''എന്തിനാണ് ചക്കരെ നിങ്ങള്‍ എന്നെ കുറിച്ച് ഓണ്‍ലൈനില്‍ അപവാദങ്ങള്‍ എഴുതി നിറക്കുന്നത് ?
എന്റെ ചക്കരെ ഞാന്‍ മംഗളത്തില്‍ ഇരുന്ന കഴിഞ്ഞ 3 മാസം കൊണ്ട് ചെയ്ത കുറ്റങ്ങള്‍ ഇവയാണ് .
1 . മംഗളത്തില്‍ ജോയിന്‍ ചെയ്തു . എല്ലാവരും മംഗളം പൂട്ടി പോകട്ടെ എന്ന നിലപാട് എടുത്തു നിന്ന സമയത്തു , അത് ശരിയല്ലല്ലോ ഇതൊരു മാധ്യമസ്ഥാപനമാണല്ലോ , അതങ്ങനെ പൂട്ടിയാല്‍ പറ്റില്ലല്ലോ എന്ന് ആത്മാര്‍ഥമായി ഫീല്‍ ചെയ്തു നിന്ന നില്‍പ്പില്‍ കാനഡയില്‍ നിന്നും ഫ്‌ലൈറ്റ് കയറി തിരുവനന്തപുരത്തു വന്നു പോയി .
2 . ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്ന നിലയില്‍ സ്ഥിരമായി ലേറ്റ് ആയി വരുന്നവരെ പഞ്ച് ലിസ്റ്റ് നോക്കി കണ്ടു പിടിച്ചു നേരത്തു ജോലിക്ക് വരണം കേട്ടോ എന്ന് ആവശ്യപ്പെട്ടു പോയി . ജീവിതത്തില്‍ ഇന്നേവരെ സമയത്തും കാലത്തും ജോലിക്കു വരാത്തവരുടെ ഈഗോ അതുവഴി hurt ചെയ്തു .
3 . എല്ലാവരും പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ആത്മാഭിമാനം ഉള്ളവരായിരിക്കണം എന്ന് എപ്പോഴും ഓര്‍മിപ്പിച്ചു . അന്തസില്ലാത്ത കാര്യങ്ങള്‍ ആരു പറഞ്ഞാലും ചെയ്യരുതെന്ന് അവരോടൊക്കെ പറയാന്‍ ശ്രമിച്ചു .
4 .ടോയ്‌ലെറ്റ് എന്നും ബ്ലോക്ക് ആയിരുന്നു . എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളെ നിങ്ങള്‍ പാഡ് ടോയ്‌ലെറ്റില്‍ ഇട്ടു വെള്ളമൊഴിക്കരുതെന്നു പറഞ്ഞു . പകരം അത് ഒരു പേപ്പറില്‍ പൊതിഞ്ഞു ഡസ്ട് ബിന്നില്‍ ഇടണം എന്ന് പറഞ്ഞു .
5 . എന്നോട് തൊഴില്‍ സാഹചര്യത്തെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും പരാതി പറഞ്ഞ എല്ലാ ജീവനക്കാരോടും ജനുവരിയോട് കൂടി കൂടുതല്‍ നല്ല തൊഴില്‍ സാഹചര്യവും ശമ്പളവും ഒരുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍ എന്നും ഈ മാസം മുതല്‍ ഞാന്‍ മാര്‍ക്കറ്റിംഗ് കൂടി ചെയ്തു സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തി നമുക്ക് ഒന്നിച്ചു വളരാമെന്നും വാക്ക് കൊടുത്തു പോയി .
ഇത്രയുമാണ് ഞാന്‍ ചെയ്ത കുറ്റങ്ങള്‍ .
അതിനെന്നെ ഇത്രയും ക്രൂശിക്കേണ്ടതുണ്ടോ ?
എഴുതുന്നവര്‍ എനിക്ക് എന്ത് പറയാനുണ്ടെന്നും സ്ഥാപനത്തിന് എന്ത് പറയാനുണ്ടെന്നും കൂടി ദയവായി ഉള്‍പ്പെടുത്തണം .
പിന്നെ 16 മണിക്കൂര്‍ ജോലി ചെയ്യുന്ന ആരോ ഇവിടെ ഉണ്ടെന്നു എല്ലാവരും എഴുതി കണ്ടു . ആ ആളെ എനിക്കൊന്നു കാണിച്ചു തരണം . വെറുതെ ഒന്ന് കാണാന്‍ ആണ് . ഇത്രയും ദിവസം പഞ്ച് ലിസ്റ്റ് നോക്കിയിട്ടും ഞാന്‍ അങ്ങനൊരാളെ ഇവിടെ കണ്ടിട്ടില്ല .
സെക്യൂരിറ്റി 24 മണിക്കൂര്‍ പണിയെടുത്തു പിറ്റേ ദിവസം ഓഫ് എടുക്കുന്നവരാണ് . അവരെ കണ്ടിട്ടുണ്ട് .
പിന്നെ ടെക്‌നിക്കലിലെ ചിലര്‍ 8 മണിക്കൂര്‍ ഡ്യൂട്ടി അഡ്ജസ്റ്റു ചെയ്തു രണ്ടു പേരുടെ ഡ്യൂട്ടി ഒന്നിച്ചെടുത്തു ചിലപ്പോള്‍ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ട് . അത് അവര്‍ പരസ്പരം അഡ്ജസ്റ്റ് ചെയ്തു ചെയ്യുന്നതാണ് .
അതില്‍ ഞാന്‍ ചെയ്ത കുറ്റമെന്താണ് ? അല്ലെങ്കില്‍ തന്നെ 16 മണിക്കൂര്‍ പഞ്ച് ചെയ്യാന്‍ പറ്റുന്ന മെഷീന്‍ ഇതുവരെ കണ്ടു പിടിച്ചിട്ടുണ്ടോ ?
അപ്പോള്‍ ചക്കരെ എല്ലാവര്ക്കും ശുഭദിനം .''

 

RELATED STORIES
� Infomagic - All Rights Reserved.