സണ്ണി ലിയോണിന്റെ ഗരാജിലേക്ക് നുഴഞ്ഞു കയറിയ ഇറ്റാലിയന്‍ താരം
October 11,2017 | 01:28:35 pm
Share this on

ബോളിവുഡിന്റെ ബേബി ഡോള്‍ സണ്ണി ലിയോണിന്റെ ഗരാജിലേക്ക് ഒരു സൂപ്പര്‍താരം കൂടി നുഴഞ്ഞു കയറി. ഇറ്റാലിയന്‍ കരവിരുതില്‍ ഒരുങ്ങിയ അത്യാഢംബര വിസ്മയം, മാസെരാട്ടി ഗിബ്‌ലി നെരിസിമോയാണ് സണ്ണി ലിയോണിന്റെ ഗരാജിലെ പുതിയ താരം. ഏകദേശം 1.36 കോടി രൂപ വിലയുള്ള ഈ ഫോര്‍ സീറ്റ് ഗ്രാന്‍ഡ് ടൂററിനെ, അമേരിക്കന്‍ വിപണിയില്‍ നിന്നുമാണ് സണ്ണി സ്വന്തമാക്കിയത്. മാസെരാട്ടിയുടെ എക്‌സ്‌ക്ലൂസീവ് കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ നേടിയതാണ് സണ്ണിയുടെ ഗിബ്‌ലി. ഡീസല്‍ പരിവേഷത്തില്‍ മാത്രം മാസെരാട്ടി ഗിബ്‌ലി ഇന്ത്യയില്‍ അവതരിക്കുമ്പോള്‍, അമേരിക്കന്‍ പതിപ്പില്‍ ഒരുങ്ങുന്നത് ട്വിന്‍ ടര്‍ബ്ബോ പെട്രോള്‍ V6 എഞ്ചിനാണ്. ലിമിറ്റഡ് എഡിഷന്‍ മോഡലാണ് സണ്ണി ലിയോണിന്റെ മാസെരാട്ടി ഗിബ്‌ലി നെരിസിമോ.

അമേരിക്കന്‍, കനേഡിയന്‍ വിപണികളില്‍ കേവലം 450 നെരിസിമോകളെ മാത്രമാണ് മാസെരാട്ടി ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതാദ്യമായല്ല സണ്ണിയുടെ ഗരാജിലേക്ക് മാസെരാട്ടി കടന്നുവരുന്നത്. മാസെരാട്ടി ക്വാത്രോപോര്‍ത്തെയും സണ്ണി ലിയോണിന്റെ ഗരാജിലെ ഇറ്റാലിയന്‍ താരമാണ്. ഓള്‍-ബ്ലാക് എക്‌സ്റ്റീരിയറും, 20 ഇഞ്ച് അലോയ് വീലുകളുമാണ് ഗിബ്‌ലി നെരിസിമോയുടെ ഡിസൈന്‍ വിശേഷം. സ്‌പോര്‍ട് സ്റ്റീയറിംഗ് വീല്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ഫ്രണ്ട്-റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിമോട്ട് സ്റ്റാര്‍ട്ടിംഗ് സിസ്റ്റം എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ മറ്റ് ഫീച്ചറുകള്‍. 345 bhp, 404 bhp എന്നീ രണ്ട് ട്യൂണിംഗ് സ്ഥിതിവിശേഷത്തിലുള്ള 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V6 എഞ്ചിനാണ് ഗിബ്‌ലിയില്‍ മാസെരാട്ടി ലഭ്യമാക്കുന്നത്. സെഡ്എഫില്‍ നിന്നുള്ള 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഇടംപിടിക്കുന്നതും. സണ്ണി ലിയോണ്‍ തെരഞ്ഞെടുത്തത് ഏത് ട്യൂണിംഗിലുള്ള എഞ്ചിനാണ് എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.

RELATED STORIES
� Infomagic - All Rights Reserved.