പ്രധാനമന്ത്രി രവിശങ്കര്‍ പ്രസാദുമായി ആശയവിനിമയം നടത്തി
January 12,2018 | 05:01:43 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദുമായും ചീഫ് അറ്റോണി ജനറലുമായും ആശയവിനിമയം നടത്തി. സുപ്രീംകോടതിയില്‍ ഇന്ന് നടന്ന അസാധാരണ സംഭവുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി ഇരുവരുമായും കൂടിക്കാഴ്ച  നടത്തിയത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായിട്ടായിരുന്നു നാല് ജഡ്ജിമാര്‍ ഇന്ന് കോടതി നടപടികള്‍ നിര്‍ത്തി വെച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്. സുപ്രീംകോടതിയുടെ പ്രവര്‍ത്തന ക്രമരഹിതമെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. കോടതിയോടും രാജ്യത്തോടുമാണ് തങ്ങളുടെ ഉത്തരവാദിത്വം. ഒട്ടും സന്തോഷത്തോടെയല്ല വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും ഇതു അസാധാരണ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.