കൊഹിനൂര്‍ രത്‌നം തിരിച്ചെത്തിക്കാന്‍ ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി
April 21,2017 | 04:43:35 pm
Share this on

ന്യൂഡല്‍ഹി: യുകെയിലുള്ള കൊഹിനൂര്‍ രത്‌നം തിരിച്ചെത്തിക്കണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി. ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് നിരീക്ഷണം. യുകെയിലുള്ള ഒരു വസ്തു കൊണ്ടുവരാനായി ഉത്തരവിടാന്‍ ഇന്ത്യയിലുള്ള കോടതിക്ക് എങ്ങനെ കഴിയുമെന്ന് കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.

കോഹിനൂര്‍ രത്നം ബ്രിട്ടന്‍ ബലമായി കടത്തിക്കൊണ്ടുപോവുകയോ, മോഷ്ടിച്ച് കൊണ്ടുപോവുകയോ ചെയ്തതല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ നേരത്തേ അറിയിച്ചിരുന്നു. പഞ്ചാബ് മഹാരാജാവായിരുന്ന രഞ്ജിത് സിംഗ് ബ്രിട്ടിഷ് രാജ്ഞിക്ക് സമ്മാനിക്കാന്‍ ഈസ്റ്റ് ്ഇന്ത്യാ കമ്പനിക്ക് കൈമാറുകയായിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്.

 

 

RELATED STORIES
� Infomagic - All Rights Reserved.