ദൈവത്തിന് നന്ദിയെന്ന് ഫാദര്‍ ടോം...ചികിത്സയ്ക്ക് സഹായമെന്ന് പിണറായി...സന്തോഷമെന്ന് സുഷമ
September 12,2017 | 04:35:49 pm
Share this on

മസ്‌കത്ത്: ഭീകരരുടെ പിടിയില്‍നിന്നു മോചിതനായതില്‍ ദൈവത്തിനു നന്ദിയെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. മോചിതനായി മസ്‌കത്തില്‍ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമാന്‍ സുല്‍ത്താനും പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാദര്‍ ഉഴുന്നാലില്‍ ഒമാന്‍ സൈനിക വിമാനത്തിലാണ് മസ്‌കത്തിലെത്തിയത്. മോചന വാര്‍ത്ത സ്ഥിരീകരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സന്തോഷ വാര്‍ത്തയെന്നു ട്വീറ്റ് ചെയ്തു. ടോം ഉഴുന്നാലിലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഒമാന്റെ ഇട...
പെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. കേരളത്തില്‍ എത്തിയാലുടന്‍ ഫാ .ഉഴുന്നാലിലിന്റെ ചികിത്സകള്‍ക്ക് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസ സമൂഹത്തിന്റെ. ഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.

 

RELATED STORIES
� Infomagic - All Rights Reserved.