ബജാജിനോട് ഏറ്റുമുട്ടാന്‍ 'ബജറ്റ് ക്രൂയിസറുമായി' സുസൂക്കി
October 31,2017 | 01:20:13 pm
Share this on

അവഞ്ചറിനോട് മത്സരിക്കാന്‍ ബജറ്റ് ക്രൂയിസറിനെ ഒരുക്കുകയാണ് സുസൂക്കി. സുസൂക്കി പ്രതീക്ഷയോടെ അവതരിപ്പിക്കാനിരിക്കുന്ന ഇന്‍ട്രൂഡര്‍ 150 ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ പുറത്തായിരിക്കുകയാണ്.
അടുത്ത മാസം നവംബര്‍ 7ന് മുന്‍പായി മോഡലിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
ഫ്ളോയിംഗ് ഫ്യൂവല്‍ ടാങ്ക് ഡിസൈനാണ് ഇന്‍ട്രൂഡറിന്റെ പ്രധാന സവിശേഷത. സുസൂക്കിയുടെ സിഗ്നേച്ചര്‍ ഹെഡ്ലാമ്ബും പുതിയ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിട്ടുണ്ട്. പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലാമ്ബ്, സ്പോര്‍ടി മസ്കുലാര്‍ ഫ്യൂവല്‍ ടാങ്ക്, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിവയ്ക്ക് ഒപ്പം ഡ്യൂവല്‍ പോര്‍ട്ട് എക്സ്ഹോസ്റ്റും മോഡലിനെ വ്യത്യസ്തമാക്കുന്നു. ജിക്സര്‍ നിരയില്‍ നിലവിലുള്ള 155 സിസി എയര്‍കൂള്‍ഡ്, സിംഗിള്‍സിലിണ്ടര്‍ എഞ്ചിനിലാണ് ഇന്‍ട്രൂഡര്‍ 150യെയും അവതരിപ്പിക്കുക. 14 Nm torque, 14.5 bhp കരുത്ത് എന്നിവ ഉല്‍പാദിപ്പിക്കുന്നതാണ് മോഡലിന്റെ എഞ്ചിന്‍. കൂടാതെ ഫ്രണ്ട്, റിയര്‍ എന്‍ഡുകളില്‍ ഡിസ്ക് ബ്രേക്കുകളും സുസൂക്കി ഒരുക്കിയിരിക്കുന്നു.

RELATED STORIES
� Infomagic - All Rights Reserved.