ഡല്‍ഹിയിലെ ജുമ മസ്ജിദ് പണ്ട് ജമുന ദേവി ക്ഷേത്രമായിരുന്നുവെന്ന് ബിജെപി നേതാവ്
December 07,2017 | 02:38:09 pm
Share this on

ഡല്‍ഹി: പുരാതനമായ ഡല്‍ഹി ജുമാ മസ്ജിദിനെക്കുറിച്ച് പുതിയ അവകാശ വാദമുയര്‍ത്തി ബിജെപി എം.പി വിനയ് കത്യാര്‍. ഡല്‍ഹി ജുമാ മസ്ജിദ് നേരത്തേ ജമുന ദേവി ക്ഷേത്രമായിരുന്നു എന്നാണ് ബിജെപി എം.പിയുടെ വാദം.

ഡല്‍ഹി പിടിച്ചെടുത്ത മുഗള്‍ ഭരണാധികാരികള്‍ ഏകദേശം 6,000 സ്ഥലങ്ങളാണ് ഇത്തരത്തില്‍ നശിപ്പിച്ചത്. മുഗള്‍ അധിനിവേശത്തിന് മുമ്പ് താജ്മഹല്‍ തേജോ മഹാലായ ആയിരുന്നതുപോലെ ജുമ മസ്ജിദ് ജമുന ദേവി ക്ഷേത്രമായിരുന്നുവെന്നും വിനയ് കത്യാര്‍ പറഞ്ഞു.

ഞങ്ങളുടെ മതത്തിന്റെ സ്ഥലങ്ങള്‍ മുഗള്‍ ചക്രവര്‍ത്തിമാര്‍ ആക്രമിച്ചിരുന്നു. രാമജന്മഭൂമി, കാശിയിലെ ബാബ ബിശ്വനാഥ് മന്ദിര്‍, മഥുരയിലെ കൃഷ്ണ ജന്മഭൂമിയും ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടുവെന്നും രാമന്മജഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്നും കത്യാര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ താജ് മഹലിനെ ടൂറിസം ബ്രോഷറില്‍ നിന്നും ഒഴിവാക്കിയപ്പോഴാണ് പ്രകോപനപരമായ വാദങ്ങളുയര്‍ത്തി കത്യാര്‍ രംഗത്തെത്തിയത്. 17ാം നൂറ്റാണ്ടിലെ പ്രമുഖ നിര്‍മിതയായ ജുമ മസ്ജിദ് ഷാജഹാന്റെ കാലത്താണ് പണികഴിപ്പിക്കപ്പെട്ടത്.

RELATED STORIES
� Infomagic - All Rights Reserved.