ധനുഷ് മകനാണെന്ന് അവകാശപ്പെട്ടുള്ള വൃദ്ധ ദമ്പതികളുടെ ഹര്‍ജി തള്ളി
April 21,2017 | 11:15:24 am
Share this on

ചെന്നൈ: തമിഴ്‌നടന്‍ ധനുഷ് മകനാണെന്ന് അവകാശപ്പെട്ടുള്ള വൃദ്ധ ദമ്പതികളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മേലൂര്‍ സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ ഹര്‍ജിയാണ് തള്ളിയത്.

പ്രായധിക്യം മൂലം നിത്യച്ചെലവിനു പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും സിനിമാ നടനായ മകന്‍ പ്രതിമാസം 65,000 രൂപ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചിരുന്നു. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂള്‍ പഠന കാലയളവില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നുമാണ് ദമ്പതികള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

പിന്നീട് ഊര്‍ജ്ജിതമായി അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ധനുഷിന്റെ സിനിമകള്‍ കണ്ടതോടെയാണ് മകനെ തിരിച്ചറിഞ്ഞത്. ഇക്കാര്യം അറിയിക്കാന്‍ ചെന്നൈയിലെത്തി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ വാദിച്ചിരുന്നു. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാന്‍ ഫോട്ടോയും ഇവര്‍ ഹാജരാക്കിയിട്ടുണ്ടായിരുന്നു.

 

RELATED STORIES
� Infomagic - All Rights Reserved.