പളനിസ്വാമി സര്‍ക്കാരിന് ആശ്വാസം; 20 വരെ വിശ്വാസ വോട്ടെടുപ്പു നടത്തരുതെന്ന് ഹൈക്കോടതി
September 14,2017 | 03:49:38 pm
Share this on

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ഈ മാസം 20 വരെ വിശ്വാസ വോട്ടെടുപ്പു നടത്തരുതെന്ന് ഹൈക്കോടതി. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസാമി സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് കോടതിവിധി.

വിശ്വാസവോട്ട് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ ടി.ടി.വി. ദിനകരന്‍ വിഭാഗവും പ്രതിപക്ഷമായ ഡിഎംകെയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജികള്‍ ആ മാസം 20നു വീണ്ടും പരിഗണിക്കാന്‍ മാറ്റി.

 

RELATED STORIES
� Infomagic - All Rights Reserved.