ആഗോള വിപണിയില്‍ ടാറ്റ മോട്ടോഴ്‌സിന് ഇടിവ്
July 13,2017 | 01:39:27 pm
Share this on

ആഗോള വിപണിയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ വില്‍പ്പന കഴിഞ്ഞമാസം 1.71 കുറഞ്ഞ് 90,966 യീണിറ്റിലേക്കെത്തിയെന്ന് കമ്പനി അറിയിച്ചു. ജാഗ്വാര്‍ ലാന്റ് റോവറിന്റെയുള്‍പ്പടെയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2016ലെ ഇതേ കാലയളവില്‍ 92,551 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് ആഗോള വിപണിയില്‍ വിറ്റഴിച്ചിരുന്നത്.

എന്നാല്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വിപണിയില്‍ 2016 ജൂണിനെ അപേക്ഷിച്ച് 1.5 ശതമാനം നേട്ടമുണ്ടാക്കാന്‍ കമ്പനിക്കായി. കഴിഞ്ഞ വര്‍ഷം 59831 വാഹനങ്ങള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം 60725 വാഹനങ്ങള്‍ വിറ്റഴിക്കാനായെന്ന് കമ്പനി അറിയിച്ചു.

RELATED STORIES
� Infomagic - All Rights Reserved.