സഖാവിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി; ടീസര്‍ കാണാം
March 19,2017 | 07:13:16 pm
Share this on

യുവതാരം നിവിന്‍പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവ് എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള കഥാപാത്രമാണിതെന്നാണ് നിവിന്‍ പോളി വിശേഷിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, അപര്‍ണാ ഗോപിനാഥ്, ഗായത്രി സുരേഷ്, രണ്‍ജി പണിക്കര്‍, മണിയന്‍ പിള്ള രാജു, സുധീഷ് എന്നിവരും അഭിനയിക്കുന്നു. ഏപ്രില്‍ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രമാണ് നിവിന്‍ പോളിയുടെ അവസാനം റിലീസായത്. 

RELATED STORIES
� Infomagic - All Rights Reserved.