ഫൈന്‍ഡ് മൈ ഐഫോണിലൂടെ നഷ്ടപ്പെട്ട ഐഫോണ്‍ കണ്ടെത്താം
October 11,2017 | 10:49:57 am
Share this on

നിങ്ങളുടെ ഐഫോണ്‍ നഷ്ടപ്പെട്ടോ ? വിഷമിക്കേണ്ടതില്ല കാണാതായ ഐഫോണ്‍ കണ്ടെത്താന്‍ 'Find My iphone ' എന്ന ആപ്പിന്‍റെ സഹായം തേടാം. നിങ്ങളുടെ ഐഫോണിന്‍റെ/ഐപാഡിന്‍റെ ലൊക്കേഷന്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഈ ഫീച്ചറുമായാണ് ആപ്പിളിന്‍റെ ഐഫോണ്‍ ഇപ്പോള്‍ എത്തുന്നത്.

ഇത് ഉപയോഗിച്ച്‌ നഷ്ടപ്പെട്ട ഐഫോണ്‍ എങ്ങനെ കണ്ടെത്താം 

ഐപാഡ്, ആപ്പിള്‍ വാച്ച്‌, മാക് ഉള്‍പ്പടെ എല്ലാ ഐഒഎസ് ഡിവൈസുകളിലും ഈ ആപ്പ് പ്രവര്‍ത്തിക്കും . അതിനാല്‍ നിങ്ങളുടെ ആപ്പിള്‍ ഡിവൈസിനെ എപ്പോഴും നിങ്ങള്‍ക്ക് പിന്തുടരാന്‍ കഴിയും. ഒരിക്കല്‍ ഫൈന്‍ഡ് മൈ ഫോണ്‍ ഓപ്ഷന്‍ സെറ്റ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ ഐഫോണ്‍ ഇന്‍റര്‍നെറ്റുമായി കണക്‌ട് ചെയ്യുകയും ലൊക്കേഷന്‍ തിരിച്ചറിയുകയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ മറ്റൊരു ഐഒഎസ് ഡിവൈസ് ഉപയോഗിച്ചോ അല്ലെങ്കില്‍ icloud.com സന്ദര്‍ശിച്ചോ ഫോണ്‍ എവിടെയാണന്ന് കണ്ടെത്താന്‍ കഴിയും.

ഐഒഎസ് ഡിവൈസ് ഉപയോഗിച്ച്‌ ഫോണ്‍ കണ്ടെത്തുന്നതിന്

സ്റ്റെപ് 1:മറ്റൊരു ഐഒഎസ് ഡിവൈസിലൂടെ find my iphone ആപ്പില്‍ പോവുക

സ്റ്റെപ് 2: ആപ്പ് ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന ആപ്പിള്‍ ഐഡിയും പാസ്സ് വേഡും കൊടുക്കുക.

സ്റ്റെപ് 3: നിങ്ങളുടെ ഡിവൈസിന്‍റെ ലൊക്കേഷന്‍ പിന്തുടരുന്ന ഒരു കോംപസ്സ് നിങ്ങള്‍ക്ക് ഡിസ്പ്ലെയില്‍ കാണാന്‍ കഴിയും.

സ്റ്റെ്പ് 4: ഇതിനിടയില്‍, നിങ്ങളുടെ ലൊക്കേഷന്‍ അറിയാന്‍ ഫൈന്‍ഡ് മൈ ഐഫോണ്‍ ആപ്പിനെ അനുവദിക്കാന്‍ ഇതാവശ്യപ്പെടും. കൂടാതെ സെന്‍ഡ് ദി ലാസ്റ്റ് ലൊക്കേഷന്‍ ഓണ്‍ ചെയ്യാനുള്ള നിര്‍ദ്ദേശവും തരും. ഈ ഓപ്ഷന്‍ ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ ഡിവൈസിലേക്ക് എത്താനുള്ള മാപ് കാണിച്ച്‌ തരും.

സ്റ്റെപ് 5 :ഈ മാപ്പിലൂടെ നിങ്ങളുടെ നഷ്ടപ്പെട്ട ഡിവൈസ് എവിടെയാണന്ന് കണ്ടെത്താം.

സ്റ്റെപ് 6: ഐഫോണ്‍ മോഡല്‍ ,ഐഒഎസ് പതിപ്പ് എന്നിവ ഏതാണ് എന്നതിനെ ആശ്രയിച്ച നിങ്ങളുടെ ഐഫോണ്‍ ലോസ്റ്റ് മോഡിലേക്ക് ആക്കാനും ഫോണിലെ ഡേറ്റകള്‍ മായ്ച്ചു കളയാനും സാധിക്കും. അതുവഴി അതിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാം.

ഐക്ലൗഡ് ഉപയോഗിച്ച്‌ ഫോണ്‍ കണ്ടെത്തുന്നതിന്

സ്റ്റെപ് 1: പിസിയിലോ മാകിലോ ഐക്ലൗഡ്.കോം സന്ദര്‍ശിച്ച്‌ ആപ്പിള്‍ ഐഡിയും പാസ്സ് വേഡും നല്‍കി ലോഗ് ഇന്‍ ചെയ്യുക.

സ്റ്റെപ് 2: ഫൈന്‍ഡ് ഐഫോണില്‍ ക്ലിക് ചെയ്ത് ഡിവൈസ് കണ്ടെത്തും വരെ കാത്തിരിക്കുക.

സ്റ്റെപ് 3: ഡിവൈസ് ഉള്ള സ്ഥലം ഒരു പച്ച ബിന്ദുവായിരിക്കും പ്രതിനിധീകരിക്കുക. ഡിവൈസ് ലൊക്കേറ്റ് ചെയ്തു കഴിഞ്ഞാല്‍ സൂം ചെയ്ത് ആ സ്ഥലം കൃത്യമായി മനസ്സിലാക്കാം.

സ്റ്റെപ് 4:അതിന് ശേഷം ഫോണിന് ശബ്ദം നല്‍കാനുള്ള ഓപ്ഷന്‍ ഉപയോഗിക്കാം , ഫോണ്‍ എവിടെയെങ്കിലും വച്ച്‌ മറന്നതാണെങ്കില്‍ എവിടെ ആണന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും. കൂടാതെ ലോസ്റ്റ് മോഡില്‍ ഇടുകയും ഡേറ്റ മായ്ച്ചു കളയുകയും ചെയ്യാം.

RELATED STORIES
� Infomagic - All Rights Reserved.