തായലന്‍ഡില്‍ നിന്നെത്തിയ ടെർമിനാലിയ ട്രൈ കളർ
December 07,2017 | 11:47:29 am
Share this on

തായ്‌ലൻഡിൽനിന്നു നമ്മുടെ നാട്ടിലെത്തിയ തല്ലിത്തേങ്ങയുടെ അലങ്കാര ചെറുമരമാണ് ടെർമിനാലിയ ട്രൈ കളർ. വെള്ളനിറത്തിൽ നിറയെ ചെറിയ ഇലകളോടുകൂടിയ ശാഖകൾ കുത്തനെ വളരുന്ന തായ്ത്തടിയിൽ തട്ടുതട്ടായിട്ടാണ് ഉണ്ടായിവരിക. തായ്ത്തടിയുടെ വശങ്ങളിലേക്ക് ശാഖകൾ നല്ല അംഗപ്പൊരുത്തത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. തല്ലിത്തേങ്ങയിലെന്നപോലെ താഴെയുള്ള ശിഖരങ്ങൾ നീളമുള്ളതും മുകളിലേക്ക് ഉണ്ടായിവരുന്നവ നീളം കുറഞ്ഞവയുമായി ഈ അലങ്കാര മരം കാണാൻ പ്രത്യേക ചന്തമാണ്. നേരിട്ടു വെയിലുള്ളിടത്ത് ദൂരെനിന്നുപോലും നല്ല നോട്ടം കിട്ടുന്നിടങ്ങളിൽ ഒറ്റയ്ക്കു വേണം ഈ മരം നട്ടുപരിപാലിക്കാൻ. ചുവട്ടിൽ വെള്ളം തങ്ങിനിന്നാൽ ഇല പൊഴിക്കുമെന്നതുകൊണ്ട് മഴക്കാലത്തു പ്രത്യേക ശ്രദ്ധ നൽകണം

RELATED STORIES
� Infomagic - All Rights Reserved.