മാരുതി ഡിസയറിന്റെ മൂന്നാം തലമുറ പുറത്തിറങ്ങി
May 17,2017 | 12:07:15 pm
Share this on

 

മാരുതി ഡിസയറിന്റെ മൂന്നാം തലമുറ പുറത്തിറങ്ങി. 5.45 ലക്ഷം രൂപയാണ് ഡിസയറിന്റെ പ്രാരംഭ വില. LXi/LDi, VXi/VDi, ZXi/ZDi, ZXi+,ZDi+ എന്നീ വേരിയന്റുകളില്‍ ലഭ്യമാകുന്ന വാഹനത്തിന്റെ പെട്രോള്‍ മോഡലിന് 5.458.41 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 6.459.41 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.

കമ്പനിയുടെ പുതിയ ലൈറ്റ് വെയിറ്റ് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച 2017 ഡിസയറിന് മുന്‍ മോഡലിനെക്കാള്‍ 95 കിലോഗ്രാം ഭാരം കുറവാണ്. ഡീസല്‍ പതിപ്പിന് 28.40 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പെട്രോള്‍ ഡിസയറിന് 22 കിലോമീറ്റര്‍ മൈലേജും ലഭിക്കും. എല്‍ഇഡി ഹെഡ്ലാംമ്പ്, ഫോഗ് ലാംമ്പ്, പുതിയ അലോയ് വീല്‍ എന്നിവ പുറംമോടിയില്‍ മാറ്റം നല്‍കും. മുന്‍ മോഡലിനെക്കാല്‍ 40 എംഎം വീതി അധികമുണ്ട് പുതിയ ഡിസയറിന്. കൂടുതല്‍ സുഖകരമായ യാത്രയ്ക്ക് മുന്നില്‍ 20 എംഎം ഷോള്‍ഡര്‍ റൂം, പിന്നില്‍ 30 എംഎം ഷോള്‍ഡര്‍ റൂമും അധികം നല്‍കി. ബൂട്ട് സ്പേസ് 316 ലിറ്ററില്‍ നിന്ന് 378 ലിറ്ററാക്കി ഉയര്‍ത്തി. വില്‍ബേസും വര്‍ധിപ്പിച്ചിട്ടുണ്ട്.

പെട്രോള്‍ പതിപ്പിന് 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനും ഡീസല്‍ പതിപ്പിന് 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിനുമാണ് നല്‍കിയിരിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമേകും. ബ്ലാക്ക്, ബീജ് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് അകത്തളം. ഡാഷ്ബോര്‍ഡിലും സ്റ്റിയറിങ് വീലിലും വുഡണ്‍ സ്റ്റൈല്‍ ഉള്‍പ്പെടുത്തി. കൂടുതല്‍ സ്പേസ് നല്‍കിയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.

RELATED STORIES
� Infomagic - All Rights Reserved.