2020ല്‍ കാറുകള്‍ പറന്നു തുടങ്ങും;വീഡിയോ
April 21,2017 | 03:28:03 pm
Share this on

എയറോ മൊബില്‍ കമ്പനിയുടെ പറക്കും കാറുകള്‍ 2020ഓടെ പുറത്തിറങ്ങും. സ്ലോവാക്യാ ആസ്ഥാനമായുള്ള എയറോ മെബില്‍ കമ്പനിയാണ് വ്യാവസായികമായി കാര്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. റോഡിലൂടെ ഓടുന്ന കാര്‍ മൂന്നു മിനിറ്റിനുള്ളില്‍ പറക്കാന്‍ യോഗ്യമാകുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പത്തു ലക്ഷം മുതല്‍ 10.61 ലക്ഷം യുഎസ് ഡോളര്‍ വരെയാണ് കാറുകള്‍ക്ക് വില വരുന്നത്. കാര്‍ ഉടമകള്‍ക്ക് ഡ്രൈവിങ് ലൈസെന്‍സിനു പുറമെ വിമാനം പറത്തുന്നതിനുള്ള ലൈസെന്‍സ് കൂടി വേണം. നിരവധി പരീക്ഷങ്ങള്‍ക്കൊടുവിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൊണാക്കോയില്‍ നടക്കുന്ന ടോപ് മാര്‍ക്വസ് ഷോയിലാണ് കാര്‍ ഡിസൈന്‍ പ്രദര്‍ശിപ്പിച്ചത്. സ്റ്റാര്‍ട്ട് ചെയ്ത് മൂന്ന് മിനിറ്റിനുള്ളില്‍ കാറിന് ഫ്‌ളൈറ്റ് മോഡിലേക്ക് സ്വിച്ച് ചെയ്യാന്‍ കഴിയും. ഒരേ സമയം റോഡിലും ഓടിക്കാം. ചിറകുകള്‍ മടക്കിവെച്ചാണ് റോഡിലെ ഓട്ടം.

Image may contain: car, sky and outdoor

RELATED STORIES
� Infomagic - All Rights Reserved.