ഷൂട്ടിങിനിടെ വിനായകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ പുറത്ത്
January 03,2018 | 12:45:32 pm
Share this on

ജയസൂര്യ നായകനായി എത്തിയ ആട് 2 തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്. ഷാജി പാപ്പനോടൊപ്പം വിനായകന്റെ ‘ഡ്യൂഡ്’ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ കയ്യടി നേടുന്ന മറ്റൊരു താരം. ചിത്രത്തില്‍ ഏറെ കയ്യടി നേടിയ സീനായിരുന്നു വിനായകന്റെ ‘ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ്’ സീന്‍. എന്നാല്‍ ഈ രംഗം ചിത്രീകരിക്കുന്നതിനിടെ വിനായകന് അപകടം സംഭവിച്ചിരുന്നു. ഇപ്പോഴിതാ അതിന്റെ വിഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

നേരത്തെ, വിജയ് ബാബു ചാനലിന് നല്‍കിയ അഭിമുഖത്തിലും അപകടത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ‘വിനായകന്‍ പുറകിലോട്ട് ബോബെറിയുന്ന രംഗമാണ്. എന്നാല്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ പൊട്ടിത്തെറിച്ചു. തീ വിനായകന്റെ ജീപ്പിനടുത്തുവരെ എത്തി. വിനായകന്റെ തലയുടെ പിന്‍ഭാഗം ചൂടായിരുന്നു. ഉടന്‍ തന്നെ രണ്ട് ബക്കറ്റ് വെള്ളമെടുത്ത് ഒഴിച്ചു. നമ്മള്‍ വിചാരിച്ചു രണ്ടുമൂന്നു പേര്‍ തീര്‍ന്നെന്നു. കാരണം നാട്ടുകാരൊക്കെ കൂടി നില്‍ക്കുകയായിരുന്നു. നിര്‍മാതാവ് എന്ന നിലയില്‍ ഏറ്റവും പേടി സെറ്റില്‍ അപകടമുണ്ടാവുന്നതാണ്’- വിജയ് ബാബു പറഞ്ഞു.

RELATED STORIES
� Infomagic - All Rights Reserved.