ഡൽഹി യാത്ര റദ്ദാക്കി ചാണ്ടി തിരുവനന്തപുരത്തേക്ക്
November 14,2017 | 07:53:11 pm
Share this on

തിരുവനനന്തപുരം: കായൽ കൈയേറ്റക്കേസിൽ ആരോപണ വിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കുരുക്ക് മുറുകുന്നു.രാജി വയ്‌ക്കണമെന്ന് ഭരണ, പ്രതിപക്ഷ രംഗത്തെ വിവിധ നേതാക്കൾ ആവശ്യപ്പെട്ടിട്ടും കുലുങ്ങാത്ത ചാണ്ടി, ഹൈക്കോടതി പരാമർശങ്ങളോടെ വെട്ടിലായിരിക്കുകയാണ്. ഇതിനിടെ ജില്ലാ കളക്‌ടറുടെ റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ചാണ്ടി.

എകെ.ജി സെന്ററിൽ തിരക്കിട്ട ചർച്ചകൾ

സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി അടിയന്തര ചർച്ച നടത്തുകയാണ്. ചാണ്ടിയുടെ രാജി സംബന്ധിച്ച കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്യുന്നതെന്നാണ് സൂചന. സി.പി.എം മന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ ഇടതുമുന്നണി യോഗത്തിന് ശേഷം ചാണ്ടിയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയിരുന്നു.

ഡൽഹി യാത്ര റദ്ദാക്കി ചാണ്ടി തിരുവനന്തപുരത്തേക്ക്
സുപ്രീം കോടതിയിൽ അപ്പീൽ നൽകാനും എൻ.സി.പി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്താനുമായി ഇന്ന് കൊച്ചിയിൽ നിന്ന് ഡൽഹിക്ക് തിരിക്കാനിരുന്ന തോമസ് ചാണ്ടി യാത്ര റദ്ദാക്കി തിരുവനന്തപുരത്തേക്ക് വരുമെന്ന് സൂചന. മുഖ്യമന്ത്രി വിളിപ്പിച്ചതനുസരിച്ചാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് വരുന്നതെന്നും വിവരമുണ്ട്. ഇന്ന് രാത്രി തന്നെ അദ്ദേഹം തിരുവനന്തപുരത്തെത്തും.

മൂന്നാം വിക്കറ്റ്
എല്ലാത്തിനിമൊടുവിൽ തോമസ് ചാണ്ടി രാജി വയ്‌ക്കുമോ ഇല്ലയോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എ.കെ.ശശീന്ദ്രന് പിന്നാലെ തോമസ് ചാണ്ടിയും രാജി വച്ചാൽ ഇന്ത്യയിൽ അവശേഷിക്കുന്ന ഏക മന്ത്രി സ്ഥാനം എൻ.സി.പിയ്‌ക്ക് നഷ്‌ടമാകും. ഒപ്പം പിണറായി മന്ത്രി സഭയിലെ മൂന്നാമത്തെ വിക്കറ്റും വീഴും.

 

RELATED STORIES
� Infomagic - All Rights Reserved.