മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച് എജിയുടെ നിയമോപദേശം
November 11,2017 | 11:50:08 am
Share this on

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ അഡ്വക്കേറ്റ് ജനറല്‍(എജി) സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. തോമസ് ചാണ്ടിക്ക് എതിരായാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമപരമായ സാധുതയുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു. കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളാനാവില്ലെന്നും തുടര്‍ നടപടികള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും നിയമോപദേശത്തില്‍ എജി വ്യക്തമാക്കി.

കളക്ടറുടെ റിപ്പോര്‍ട്ട് എജി വിശദമായി പരിശോധിച്ച ശേഷമാണ് നിയമോപദേശം തയ്യാറാക്കി നല്‍കിയത്. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നടപടിക്കായി കോടതിവിധിവരെ കാത്തിരിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും എജി ചൂണ്ടിക്കാട്ടുന്നു. നടപടി എങ്ങെന വേണമെന്നും സര്‍ക്കാരിന് തീരുമാനിക്കാമെന്ന് എജി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഇന്നലെയാണ് എജി നിയമോപദേശം സര്‍ക്കാരിന് നല്‍കിയത്. ഇടതു മുന്നുണി യോഗം നാളെ ചേരുന്നുണ്ട്. എജിയുടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. തോ​മ​സ് ചാ​ണ്ടി​യു​ടെ ആ​ല​പ്പു​ഴ​യി​ലെ കാ​യ​ൽ കയ്യേ​റ്റം സ്ഥി​രീ​ക​രി​ച്ചാ​ണ് ജി​ല്ലാ ക​ള​ക്ട​ർ സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. മാ​ർ​ത്താ​ണ്ഡം കാ​യ​ൽ മ​ണ്ണി​ട്ടു നി​ക​ത്തി പാ​ർ​ക്കിം​ഗ് പ്ര​ദേ​ശ​മാ​ക്കി​യെ​ന്നും പൊ​തു​വ​ഴി കൈ​യേ​റി മ​ന്ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ൽ ല​യി​പ്പി​ച്ചെ​ന്നും ടി.​വി. അ​നു​പ​മ റ​വ​ന്യു അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

നെ​ൽ​വ​യ​ൽ- ത​ണ്ണീ​ർ​ത്ത​ട നി​യ​മം ലം​ഘി​ച്ച​ത​ട​ക്കം ക​ടു​ത്ത നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണു മ​ന്ത്രി ന​ട​ത്തി​യ​ത്. നെ​ൽ​വ​യ​ൽ- ത​ണ്ണീ​ർ​ത്ത​ട നി​യ​മം ലം​ഘി​ച്ചാ​ൽ കേ​സെ​ടു​ക്കാ​നാ​കും. മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. 

RELATED STORIES
� Infomagic - All Rights Reserved.