തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം ലഭിച്ചു; ഇടതുമുന്നണിയോഗം ഞായറാഴ്ച
November 10,2017 | 04:38:27 pm
Share this on

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. അഡ്വക്കേറ്റ് ജനറലാണ്(എജി) നിയമോപദേശം നല്‍കിയത്. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടര്‍ ടി.വി. അനുപമ നല്‍കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി യോഗം ഞായറാഴ്ച ചേരും. എജിയുടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് യോഗം ചേരുന്നത്. തോ​മ​സ് ചാ​ണ്ടി​യു​ടെ ആ​ല​പ്പു​ഴ​യി​ലെ കാ​യ​ൽ കയ്യേ​റ്റം സ്ഥി​രീ​ക​രി​ച്ചാ​ണ് ജി​ല്ലാ ക​ള​ക്ട​ർ സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. മാ​ർ​ത്താ​ണ്ഡം കാ​യ​ൽ മ​ണ്ണി​ട്ടു നി​ക​ത്തി പാ​ർ​ക്കിം​ഗ് പ്ര​ദേ​ശ​മാ​ക്കി​യെ​ന്നും പൊ​തു​വ​ഴി കൈ​യേ​റി മ​ന്ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ൽ ല​യി​പ്പി​ച്ചെ​ന്നും ടി.​വി. അ​നു​പ​മ റ​വ​ന്യു അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച്. കു​ര്യ​നു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

നെ​ൽ​വ​യ​ൽ- ത​ണ്ണീ​ർ​ത്ത​ട നി​യ​മം ലം​ഘി​ച്ച​ത​ട​ക്കം ക​ടു​ത്ത നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണു മ​ന്ത്രി ന​ട​ത്തി​യ​ത്. നെ​ൽ​വ​യ​ൽ- ത​ണ്ണീ​ർ​ത്ത​ട നി​യ​മം ലം​ഘി​ച്ചാ​ൽ കേ​സെ​ടു​ക്കാ​നാ​കും. മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. 

RELATED STORIES
� Infomagic - All Rights Reserved.