തോമസ് ചാണ്ടിയുടെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം: സ്‌റ്റോപ് മെമ്മോ കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശം
October 12,2017 | 11:19:56 am
Share this on

കൊച്ചി: മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന പരാതിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കായല്‍ നികത്തലിനെതിരെ സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നികത്തിയ മണ്ണ് നീക്കാനും നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സ്‌റ്റോപ് മെമ്മോ കര്‍ശനമായി നടപ്പാക്കാന്‍ കോടതി ഇടക്കാല ഉത്തരവിലൂടെ ബന്ധപ്പെട്ട വകുപ്പകളോട് നിര്‍ദേശിച്ചു.

കൈനകരി സ്വദേശി ബി.കെ. വിനോദ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. തോമസ് ചാണ്ടിയുടെ കമ്പനി അനധികൃതമായി ഭൂമി കയ്യേറിയെന്നും ഭൂസംരക്ഷണ നിയമവും മറ്റും ലംഘിച്ചെന്നും കുട്ടനാട് തഹസില്‍ദാറുടെയും കൈനകരി നോര്‍ത്ത് വില്ലേജ് ഓഫിസറുടെയും ഹര്‍ജിയില്‍ ആരോപിക്കുന്നു.

മന്ത്രി ഡയറക്ടറായുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കയ്യേറിയ ഭൂമി തിരിച്ചുപിടിക്കണമെന്നും കയ്യേറ്റം കണ്ടെത്താന്‍ സര്‍വേ നടത്തണമെന്നും ഹര്‍ജിയിലുണ്ട്. പത്തു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു.

RELATED STORIES
� Infomagic - All Rights Reserved.