കോടതി പരാമര്‍ശത്തിന്‍റെ പേരില്‍ രാജിവെക്കില്ലെന്ന് തോമസ് ചാണ്ടി
November 14,2017 | 08:26:51 pm
Share this on

കൊച്ചി: കായല്‍കയ്യേറ്റത്തില്‍ ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. തനിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഉത്തരവ് കയ്യില്‍ കിട്ടിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് പ്രതികൂലമാണെങ്കില്‍ ഉറപ്പായും നാളെത്തന്നെ രാജിവച്ചൊഴിയും. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ പറഞ്ഞതാണ്. തനിക്കെതിരെ എല്‍ഡിഎഫില്‍ പ്രശ്നങ്ങളൊന്നുമില്ല. അതൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും തോമസ് ചാണ്ടി പറഞ്ഞു.

RELATED STORIES
� Infomagic - All Rights Reserved.