ഹൈക്കോടതി ഉത്തരവിനെതിരെ തോമസ് ചാണ്ടി സുപ്രീംകോടതിയിലേക്ക്
November 14,2017 | 06:35:17 pm
Share this on

കൊച്ചി : കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നതിനായാണ് മന്ത്രി സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇതിനായി ചൊവ്വാഴ്ച തന്നെ ചാണ്ടി ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടും. 

തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കേണ്ടതാണ് ഉചിതമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മന്ത്രി ദന്തഗോപുരത്തില്‍ നിന്നും ഇറങ്ങി വന്ന് സാധാരണക്കാരനെപ്പോലെ നിയമ നടപടി നേരിടണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിഷ്കളങ്കനാണെങ്കില്‍ നിങ്ങള്‍ അതാണ് ചെയ്യേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ വാദമുണ്ടെങ്കില്‍ അത് കളക്ടറെ ബോധ്യപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിയുടെ ഹര്‍ജി ഉത്തരവില്‍ ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കേസിലേത് അസാധാരണ സാഹചര്യമാണെന്ന് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ പറഞ്ഞു. 15 ദിവസത്തിനകം കലക്ടര്‍ തീരുമാനമെടുക്കണമെന്നും കോടതി അറിയിച്ചു.

RELATED STORIES
� Infomagic - All Rights Reserved.