ജിഎസ്ടിയില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ലെന്ന് തോമസ് ഐസക്
September 11,2017 | 01:14:45 pm
Share this on

തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കിയപ്പോള്‍ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്നു മാസം കഴിഞ്ഞേ പ്രതികരണം പറയാനാകൂയെന്നും ഐസക് വ്യക്തമാക്കി. നിലവില്‍ വരുമാനത്തില്‍ 500 കോടിയുടെ കുറവുണ്ട്. ജിഎസ്ടി നടത്തിപ്പിലെ വീഴ്ച മന്ത്രിതല സമിതി പരിശോധിക്കും. ജിഎസ്ടിക്ക് മുമ്പും ശേഷവുമുളള വില ശേഖരിക്കുമെന്നും വില കുറക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കുമെന്നും ഐസക് വ്യകതമാക്കി. നേരത്തെ കയര്‍ കേരള മേളയോടനുബന്ധിച്ച് തോമസ് ഐസക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജിഎസ്ടി സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിച്ചെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു.

ജൂലൈയിലെ പ്രാഥമിക കണക്ക് പ്രകാരം തന്നെ 1400 കോടിയോളം രൂപ ലഭിച്ചു. ഇതില്‍ സംസ്ഥാനത്തിനുളള നേരിട്ട് വിഹിതമായി 770 കോടി രൂപ ലഭിച്ചെന്നായിരുന്നു തോമസ് ഐസക് പറഞ്ഞത്.

മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളുടെ പേരില്‍ പിടിച്ച നികുതിയും ഇത്രതന്നെ വരും. അതുകൂടി ചേരുമ്പോള്‍ വരുമാനം 1400 കോടി രൂപ കവിയും. അവസാന കണക്കനുസരിച്ച് വരുമാനം 1600 കോടിയോളം രൂപ വരും. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ലഭിച്ചത് 1200 കോടി രൂപയാണ്. ഇതനുസരിച്ച് 20 ശതമാനം നികുതി വര്‍ധന കേരളത്തിനുണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

RELATED STORIES
� Infomagic - All Rights Reserved.